‘എല്ലാവരുടെയും പ്രാർഥനയ്ക്കും സ്‌നേഹത്തിനും നന്ദി’, ആരോഗ്യം മെച്ചപ്പെടുന്നു; മിഥുൻ രമേശ്

അവതാരകൻ,ആർ ജെ,നടൻ എന്നീ നിലകളിൽ ശ്രദ്ധേയമായ താരമാണ് മിഥുൻ രമേശ്‌. തന്റെതായ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് മിഥുൻ.അതുപോലെ തന്നെ ഭാര്യ ലക്ഷ്മിയും പ്രേക്ഷകർക്ക് ഏറെ സുരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.കുറച്ച് ദിവസം മുമ്പാണ് ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാർത്ത താരം പങ്കുവെച്ചത്.താൻ ആശുപത്രിയിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിഥുൻ.

മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ചികിത്സ തേടിയത്. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരം. ആരോഗ്യനില മെച്ചപ്പെട്ടതായി മിഥുൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്. ‘ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി’യുണ്ടെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്.

മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.’–മിഥുൻ പറഞ്ഞു.ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Scroll to Top