മകന്റെ കുസൃതി നിമിഷങ്ങൾ പങ്കുവെച്ച് മിയ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

രാജസേനൻ സംവിധാനം ചെയ്ത സ്മാൾ ഫാമിലിയിലൂടെ സിനിമയിലേക്ക് വന്ന താരമാണ് മിയ ജോർജ്.അതിന് മുൻപ് സീരിയയിലൂടെയും പ്രേക്ഷർക്ക് പരിചിതമായി.ചേട്ടായീസ് എന്ന ചിത്രമാണ് നായിക പദവി നൽകുന്നത്.തുടർന്ന് നിരവധി ചിത്രങ്ങൾ ചെയ്തു.മിയ പാല അല്‍ഫോന്‍സ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളജില്‍ നിന്നു മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു.

സെപ്തംബര് 12 ന് ആയിരുന്നു മിയ ജോർജും എറണാകുളം സ്വദേശിയായ അശ്വിൻ ഫിലിപ്പും മിയയും തമ്മിലുള്ള വിവാഹം നടന്നത്.അമ്മയായ സന്തോഷം പങ്കുവെച്ചിരുന്നു താരം.ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

ഇൻസ്റ്റഗ്രാമിലൂടെയാണ് പൊന്നോമനയുമൊത്തുള്ള ചിത്രവും സന്തോഷവും ദമ്പതികൾ ആദ്യമായി പങ്കുവച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. താൻ ഗർഭിണി ആണെന്നുള്ള ഒരു വിവരവും മിയ വെളിപ്പെടുത്തിയിരുന്നില്ല.എന്നാൽ ആ സമയങ്ങളിൽ ഫോട്ടോകളും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.കുഞ്ഞ് ജനിച്ചതിന് ശേഷം എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോയാണ്.അമ്മയും മകനും ചേർന്നുള്ള ആ സന്തോഷനിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം രസകരമായൊരു കുറിപ്പും താരം പങ്കുവച്ചു. ‘മമ്മയ്ക്ക് മൂക്കും മനോഹരമായ മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് വേറെ ഫാൻസി കളിപ്പാട്ടങ്ങളെന്തിന്?’ എന്നാണ് മിയയുടെ ചോദ്യം. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top