കറുപ്പ് മോഡേൺ ഔട്ട്ഫിറ്റിൽ ബോൾഡ് ലുക്കിൽ മിയ, എന്ത് ഭംഗിയെന്ന് ആരാധകർ.

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്. അനാർക്കലി, മിസ്റ്റർ ഫ്രോഡ്, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്.ചേട്ടായീസ് ആയിരുന്നു മിയയുടെ ആദ്യ നായികാ ചിത്രം. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.

കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു.വിവാഹം കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മിയ.വിക്രം നായകനായി എത്തിയ കോബ്രയാണ് മിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മിയ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഈ കഴിഞ്ഞ ദിവസമാണ് നടന്നിരുന്നു.‘പ്രൈസ് ഓഫ് പൊലീസ്’ എന്നാണ് സിനിമയുടെ പേര്. ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ മിയ പങ്കുവച്ചിട്ടുണ്ട്.

താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.കറുപ്പ് മോഡേൺ ഡിസൈനർ ഔട്ട്‌ഫിറ്റ് ആണ് ധരിച്ചിരിക്കുന്നത്.ഫോട്ടോയിൽ കൂടുതൽ ബോൾഡ് ലുക്കിൽ ആണ് മിയ ഉള്ളത്.സ്റ്റൈലിസ്റ്റ് ചെയ്തിരിക്കുന്നത് ശബരിനാഥ് ആണ്. സാൾട്ട് സ്റ്റുഡിയോയുടെ ഔട്ട്ഫിറ്റാണ് മിയ ധരിച്ചിരിക്കുന്നത്. പ്രണവ് രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മിയയുടെ ഈ ചിത്രങ്ങൾ കണ്ട് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top