വൈക്കത്തപ്പന്റെ മുന്നിൽ ഭക്തിയോടെ ഗാനമാലപിച്ച് സുരേഷ്ഗോപിയുടെ ഭാര്യ രാധിക, കയ്യടി നൽകി ആരാധകർ.

സുരേഷ്ഗോപിയുടെ ഭാര്യ രാധികയെ പ്രേക്ഷകർക്ക് എല്ലാം തന്നെ ഇഷ്ടമാണ്.സുരേഷ് ഗോപി പങ്കുവെക്കുന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾക്ക് ഒക്കെ തന്നെ പ്രേക്ഷകർ ലൈക്കും കമ്മെന്റുമായി എത്താറുണ്ട്. അതുപോലെ തന്നെ അധികം ആരും അറിയാത്ത ഒരു ഗായിക ആണ് രാധിക.ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ രാധിക തന്നെ പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ട്.എന്നാൽ സിനിമയിലേക്ക് എത്താൻ രാധികയ്ക്ക് താല്പര്യം ഇല്ലെന്നും എല്ലാവർക്കും അറിയുന്ന ഒന്നാണ്.

വൈക്കം വിശ്വനാഥ ക്ഷേത്രത്തിൽ വൈക്കത്തപ്പന്റെ പാട്ടുകൾ ആലപിക്കുകയാണ് രാധിക. തന്റെ സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.സുരേഷ് ഗോപിയുടെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. സുരേഷ് ഗോപിയുടെ പാതയിലൂടെ മകന്‍ ഗോകുല്‍ സുരേഷ് അഭിനയത്തിലേക്ക് കടക്കുകയും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയും ചെയ്തു.

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോള്‍.തീര്‍ത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും. 1999 ൽ പുറത്തിറങ്ങിയ ‘ജലമർമരം’ എന്ന ചിത്രം രാധിക നിർമ്മിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.

Scroll to Top