മകന്റെ പിറന്നാളിന് ആശംസകളോടൊപ്പം മാപ്പ് പറഞ്ഞ് മിയ; വ്യതസ്തമായി പോയെന്ന് ആരാധകർ !!

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്. അനാർക്കലി, മിസ്റ്റർ ഫ്രോഡ്, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്.ചേട്ടായീസ് ആയിരുന്നു മിയയുടെ ആദ്യ നായികാ ചിത്രം. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.

കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു. 2021 ൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. ലൂക്ക എന്നാണ് മകന്റെ പേര്.സീ കേരളത്തിലെ ഡാൻസ് കേരള ഡാൻസ് എന്ന പ്രോഗ്രാമിൽ വിധികർത്താവാണ് മിയ ഇപ്പോൾ.താരം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകന്റെ പിറന്നാളിനോടാനുബന്ധിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് മിയ മകന്റെ ഫോട്ടോ പങ്കു വെച്ചത്.

ഫോട്ടോയുടെ കൂടെ മിയ കൊടുത്ത ക്യാപ്ഷൻ വ്യത്യസ്തമാകുകയാണ്. മകനോട് മാപ്പ് പറഞ്ഞുകൊണ്ട് മകന്റെ രണ്ടാം പിറന്നാളിന്റെ അന്ന് ഒന്നാം പിറന്നാളിന്റെ ദിവസം എടുത്ത ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ” ലുക്കാ 2aam വയസിലേക്ക് കടക്കുകയാണ്..അതിനു മുൻപ് അവന്റെ ഒന്നാം പിറന്നാളിന് എടുത്ത ഫോട്ടോകൾ പോസ്റ്റ്‌ ചെയ്യുകയാണ്. ലേറ്റ് ആയി ഫോട്ടോ പോസ്റ്റ്‌ ചെയ്തതിനു അമ്മയോട് ക്ഷമിക്കൂ മോനെ എന്നാണ് രസകരമായി താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് ലൂക്കായിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത് .

Scroll to Top