‘സാരി ഒരു നാടന്‍ പെണ്‍ക്കുട്ടി ലുക്ക് നല്‍കും’; സാരിയില്‍ തിളങ്ങി മിയ !! വൈറൽ ഫോട്ടോസ്

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്. അനാർക്കലി, മിസ്റ്റർ ഫ്രോഡ്, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്.ചേട്ടായീസ് ആയിരുന്നു മിയയുടെ ആദ്യ നായികാ ചിത്രം. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു.വിവാഹം കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മിയ.വിക്രം നായകനായി എത്തിയ കോബ്രയാണ് മിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മിയ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഈ കഴിഞ്ഞ ദിവസമാണ് നടന്നിരുന്നു.

‘പ്രൈസ് ഓഫ് പൊലീസ്’ എന്നാണ് സിനിമയുടെ പേര്. ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ മിയ പങ്കുവച്ചിട്ടുണ്ട്. താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സാരിയിൽ സുന്ദരിയായിട്ടുള്ള ഫോട്ടോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ‘സാരി ഉടുക്കുന്നത് ഒരു നാടന്‍ പെണ്‍കുട്ടി ലുക്ക് നല്‍കും’ എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.

Scroll to Top