മലയാളി മങ്കയായി മിയ, സെറ്റ് സാരിയിൽ സുന്ദരിയായി താരം.

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.അനാർക്കലി, മിസ്റ്റർ ഫ്രോഡ്, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്.

ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു.ലൂക്ക എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരും ആയി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ചിത്രങ്ങളാണ്. സെറ്റ് സാരിയിൽ സുന്ദരി ആയാണ് താരം ഉള്ളത്. സെറ്റ് സാരിയ്ക്ക് റെഡ് കളർ പട്ടിന്റെ ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്. ഇവിടെ തുടങ്ങുന്നു എന്റെ ഓണക്കാലം എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരി ആയാണ് താരം ഉള്ളത്. നിരവധി പേരാണ് കമ്മെന്റുമായി എത്തിയത്.

Scroll to Top