ആദ്യമായാണ് ഇവരെ ചേർത്ത്പിടിക്കുന്നതും ചേർത്ത് നിർത്തുന്നതും, എതെന്റെ ഗുരു പറഞ്ഞു തന്നത് : സുരേഷ് ഗോപി.

മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായി സുരേഷ് ഗോപി എത്തി. അവിടെയുള്ള ട്രാൻസ് ജൻഡർ യുവതികൾക്ക് ഓണകോടി സമ്മാനിക്കുകയും അവർക്ക് സദ്യ വിളമ്പി നൽകുകയും ചെയ്തു. കൂടാതെ ഇവരിൽ നിന്നും അനുഗ്രഹം വാങ്ങിയുമാണ് താരം മടങ്ങിയത്.അതുപോലെ തന്നെ ട്രാൻസ്ജൻഡർസിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള എന്ത് കാര്യവും ചെയ്യും എന്നാണ് സുരേഷ് ഗോപി വാക്ക് കൊടുത്തത്.

വേദിയിൽ വെച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ വൈറൽ ആകുകയാണ്.താരത്തിന്റെ വാക്കുകളിലേക്ക്,ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേർന്നു നിൽക്കുന്നതും, ചേർത്തുപിടിക്കുന്നതും. എന്റെ ഗുരു എനിക്കു പറഞ്ഞു തന്നതാണ് ഞാൻ ഇവിടെ ചെയ്തത്. ഇവരുടെ കൈകളിലേക്ക് സന്തോഷം പകർത്തുന്നതിനു േവണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകർന്നു നൽകാൻ പറ്റുക. അവരുടെ പാദം തൊട്ട് നമസ്കരിച്ചതും അതുകൊണ്ടാണ്.എല്ലാവർക്കും ഇവിടെ തുല്യത വേണം.

അവിടെ ജാതി, മതം ഒന്നും ഇടകലർത്തരുത്. ആ തത്വം ഇവിടെ ആഘോഷിക്കപ്പെടുകയാണ്.ഞാനൊരു ഇമോഷണൽ ബീസ്റ്റ് ആണ്.ഇതിപ്പോൾ മറ്റേ ആളുകൾ ഇതുമാത്രം കട്ട് ചെയ്തെടുത്ത് ട്രോൾ ഉണ്ടാക്കും. അതിനുവേണ്ടി ഇട്ടുതന്നതാണ്. ട്രോൾ ചെയ്യുന്ന ആളുടെ ക്വാളിറ്റി, ട്രോൾ ചെയ്യപ്പെടുന്ന ആളുടെ ക്വാളിറ്റി എന്നു പറയുന്നത് ആളുകൾ വിലയിരുത്തും. ഇവൻ ആരെക്കുറിച്ച് പറഞ്ഞെന്ന് ജനത്തിനു നന്നായി അറിയാം.

Scroll to Top