പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗത്തിൽ ; ട്രാൻസ്ജെൻഡർ പ്രസവത്തിൽ പരാമർശവുമായി എം.കെ മുനീർ

ചരിത്രപരമായ മറ്റൊരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സഹദ് ഫാസിൽ സിയ പവൽ ട്രാൻസ് ദമ്പതികൾ.ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ സഹദ് കുഞ്ഞിന് ജന്മം നൽകി.ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദപരാമർശവുമായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ. പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും എം കെ മുനീർ പറഞ്ഞു.

ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല.പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നത്.പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്.കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുരുഷൻ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽ സിസേറിയനിലൂടെ ട്രാൻസ്മെൻ സഹദാണ് കുഞ്ഞിന് ജന്മം നൽകിയത്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സിയാ പറഞ്ഞു.തങ്ങളുടെ കുഞ്ഞിന് സഹദ് ജന്മം നൽകുമെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ സിയ പങ്കുവെച്ചിരുന്നു.

Scroll to Top