സ്വച്ച് ഭാരതിന് മികച്ച ഉദാഹരണം,ഉദ്ഘാടനത്തിനെത്തിയപ്പോൾ തുരങ്കത്തിൽ കണ്ട ചപ്പുചവറുകള്‍ പെറുക്കി മാറ്റി നരേന്ദ്രമോദി.

ഡല്‍ഹിയിലെ പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ ടണലും അണ്ടര്‍പാസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 920 കോടിയിലധികം രൂപ ചെലവഴിച്ചാണ് സംയോജിത ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് തുരങ്കത്തിലെ ചപ്പുചവറുകള്‍ പെറുക്കുന്ന പ്രധാന മന്ത്രിയുടെ വീഡിയോ ആണ്.

ഉദ്ഘാടനത്തിന് ശേഷം ഐടിപിഒയിലെ തുരങ്കത്തിലേക്ക് സന്ദർശനത്തിന് എത്തിയതാണ് ഇദ്ദേഹം.താഴെ കിടക്കുന്ന ചവറുകളാണ് മോദി പെറുക്കിമാറ്റുന്നത്. വീണ്ടും മുന്നോട്ട് നടന്ന് പരിസരം വീക്ഷിക്കുന്ന പ്രധാനമന്ത്രി സൈഡില്‍ വീണ് കിടക്കുന്ന പ്ലാസ്റ്റിക് കുപ്പിയും എടുത്തുമാറ്റുന്നത് വിഡിയോയില്‍ കാണാം.പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ് വിഡിയോ പുറത്തുവിട്ടത്

Scroll to Top