വളർത്തു നായയ്‌ക്കൊപ്പം ഡാൻസ് കളിച്ച് മംമ്ത് മോഹൻദാസ്, ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ.

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു.ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി.ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു.മംമ്ത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു.

ക്യാന്‍സര്‍ രണ്ടുതവണ ശരീരത്തെ കീഴ്‌പ്പെടുത്തിയിട്ടും അതിനെ അതിജീവിച്ച് സിനിമാലോകത്തേക്ക് തിരിച്ചുവന്നു.അവസാനമായി താരത്തിന്റെ റിലീസ് ചെയ്ത ചിത്രം സൗബിൻ നായകനായ മ്യാവു എന്ന ചിത്രമാണ്.മമ്തയുടേതായി 2022 ല്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്.മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് മലയാളത്തിലേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. തമിഴില്‍ ഊമൈ മിഴികള്‍, തെലുങ്കില്‍ രുദ്രാംഗി എന്നീ ചിത്രങ്ങളും പുറത്തിങ്ങാനുണ്ട്.

ഇപ്പോഴിതാ തന്റെ വളർത്തു നായയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ മംത പോസ്റ്റ് ചെയ്തിരിക്കുകയാണ്. അതിനൊപ്പം ഡാൻസ് ചെയ്യുന്നതും വീഡിയോയിലുണ്ട്.ക്യാപ്ഷൻ ഇങ്ങനെയാണ് നൽകിയിരിക്കുന്നത്,ഗുസിഗാംഗ്!! 2 മാസത്തെ വേർപിരിയലിനു ശേഷമുള്ള ഒത്തുചേരൽ.. പിന്നെ ഞങ്ങൾ പരസ്പരം മിസ് ചെയ്തോ.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top