വളരെ ബോള്‍ഡായ കുട്ടി, എന്തൊരു അനീ തി കണ്ടാലും അതിനെതിരേ വിരല്‍ചൂണ്ടുന്ന പ്രകൃതം മോഫിയയെ കുറിച്ച് കൂട്ടുകാർ പറയുന്നത്

നിയമവിദ്യാര്‍ത്ഥിയായ മോഫിയ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തില്‍ ജീവനൊടുക്കിയത് കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളോടെ ഭര്‍ത്താവിന്റെ പെരുമാറ്റ വൈകൃതങ്ങളെ കുറിച്ച് മോഫിയ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ ടാറ്റി ഒട്ടിക്കുക, പ്രകൃതി വി രുദ്ധ ലൈം ഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക തുടങ്ങി നിരവധി ക്രൂ രതകളാണ് മോഫിയ നേരിടേണ്ടി വന്നത്. ഇക്കാര്യങ്ങള്‍ മോഫിയയ്ക്ക് മാതാപിതാക്കളോടും ബന്ധുക്കളോടും പറയാനാവാത്തതിന്റെ വി ഷ മവും അലട്ടിയിരുന്നു.തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ ബി.കോം എൽ.എൽ.ബി. മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു മൊഫിയ പർവീൺ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി കോളേജിൽവന്നത്. ഇനി മൂന്ന് ദിവസം കോളേജിൽ വരില്ലെന്നും മെഹന്തി വർക്ക് കിട്ടിയിട്ടുണ്ടെന്നും പറഞ്ഞാണ് ചൊവ്വാഴ്ച കോളേജിൽനിന്ന് പോയത്.

മോഫിയയെ കുറിച്ച് സഹപാഠിയായ മുഹമ്മദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത് ഇങ്ങനെ,അവൾ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വളരെ ബോൾഡായ കുട്ടിയായിരുന്നു. എന്തൊരു അനീ തി കണ്ടാലും അതിനെതിരേ വിരൽചൂണ്ടുന്ന പ്രകൃതമായിരുന്നു. പോലീസ് സ്റ്റേഷനിൽ പോയിട്ടും നീ തി ലഭിക്കാതെ വന്നപ്പോഴാണ് അവൾ മനംനൊന്ത് ജീവ നൊടു ക്കിയത്.ഞങ്ങൾ എട്ടുപേരായിരുന്നു സുഹൃത്തുക്കൾ. മൊഫിയ കോളേജിലെ ഏത് കാര്യത്തിലും മുന്നിലുണ്ടായിരുന്ന കുട്ടിയാണ്. മെഹന്തി ആർട്ടിസ്റ്റായിരുന്നു. കോളേജിലെ കലാതിലകവും. കോളേജിലെ ആർട്സ് ഫെസ്റ്റിൽ ഇംഗ്ലീഷ് പദ്യംചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങളിലെല്ലാം മൊഫിയക്കായിരുന്നു

സമ്മാനം. ഒരാഴ്ച മുമ്പ് അടുത്ത ഒരു കൂട്ടുകാരിയോട് ഭർതൃവീട്ടിലെ പീ ഡനത്തെക്കുറിച്ച് ചിലതൊക്കെ പറഞ്ഞിരുന്നു. എല്ലാപ്രശ്നങ്ങളും നിയമപരമായി പരിഹരിച്ച് ഡിവോ ഴ്സ് നേടിയ ശേഷം ഇക്കാര്യങ്ങളെല്ലാം ഞങ്ങളോട് പറയാമെന്നാകും വിചാരിച്ചിരുന്നത്.കഴിഞ്ഞ ഏപ്രിലിലായിരുന്നു മൊഫിയയുടെ വിവാഹം. ലോക്ഡൗൺ സമയമായതിനാൽ പലർക്കും ചടങ്ങിൽ പങ്കെടുക്കാനായിരുന്നില്ല. ലോക്ഡൗൺ കഴിഞ്ഞ് കോളേജ് തുറന്നപ്പോൾ മൊഫിയയും ക്ലാസിലെത്തിയിരുന്നു. മൊഫിയയ്ക്കൊപ്പം ഭർത്താവ് സുഹൈലും ഇടയ്ക്ക് കോളേജിൽ വരാറുണ്ടായിരുന്നു. മൊഫിയയെ കോളേജിൽ കൊണ്ടുവിടാൻ വരുമ്പോൾ സുഹൈലിനെ സഹപാഠികൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽക്കൂടുതലൊന്നും സുഹൈലിനെക്കുറിച്ച് അറിയില്ല.

Scroll to Top