ഐഎൻഎസ് വിക്രാന്ത് കാണാനെത്തി മോഹൻലാൽ ; സന്തോഷം പങ്കുവെച്ച് താരം !!

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ.ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കാണാനായി കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തി നടൻ മോഹൻലാൽ. ഇതിൻറെ നിർമ്മാണത്തിൽ പ്രവർത്തിച്ച എല്ലാവർക്കും മോഹൻലാൽ അഭിനന്ദനങ്ങൾ കൃതജ്ഞതയും അറിയിച്ചു. വിക്രാന്ത് എല്ലാകാലവും കടലിലെ ജേതാവ് ആയിരിക്കട്ടെ എന്നും ലാലേട്ടൻ ആശംസിച്ചു.നടനും സംവിധായകനുമായ മേജർ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു.

സേനയുടെ ഉന്നത ഉദ്യോ​ഗസ്ഥൻ മോഹൻലാലിന് മൊമന്റോയും കൈമാറി.നാവിക സേനാം​ഗങ്ങൾക്ക് ഒപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 2009ലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻ്റെ നി‍ര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്‍റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേസമയം കപ്പലിൽ ഉൾക്കൊള്ളാനാകും.

Scroll to Top