നടന്‍ സജീദ് പട്ടാളം അന്തരിച്ചു

നടൻ സജീദ് പട്ടാളം അ ന്തരിച്ചു.54 വയസ്സായിരുന്നു.കൊച്ചിൻ സ്വദേശിയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാല്‍ സജീദ് ആശുപത്രിയിലായിരുന്നു. കൊച്ചിന്‍ സ്വദേശിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. അവിടുന്നുള്ള പരിചയങ്ങളാണ് സജീദിന് സിനിമയിലേക്കും വഴി തെളിച്ചത്.

‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായി.ശ്രദ്ധേയ വേഷമായിരുന്നു ‘ജാന്‍ എ മന്നി’ലെ മാക്‌സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂര്‍ത്തിയുടെ സൗദി വെള്ളക്കയിൽ ഒരു പ്രധാന കഥാപാത്രത്തെ സജീദ് അവതരിപ്പിച്ചിരുന്നു. നടന് ആദരാഞ്ജലി അര്‍പ്പിച്ച് തരുൺ മൂര്‍ത്തി ഫേസ്ബുക്കിൽ കുറിച്ചു.തരുൺ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :പ്രിയപ്പെട്ട സജീദ് ഇക്ക..നിങ്ങൾ മുത്താണ്…ബാക്കി നമ്മുടെസിനിമ സംസാരിക്കും. സ്വർഗത്തിൽ ഇരുന്ന് നിങ്ങൾ ആ കൈ അടികൾ കാണണം.കേൾക്കണം..!!അത്ര മാത്രം പറഞ്ഞു നിർത്തട്ടെ..നെഞ്ചിലെ ഭാരം കൂടുകയാണ്..

Scroll to Top