ഉശിരുകാട്ടി ‘വാലിബൻ’; ‘കുടുമ കെട്ടി, കൈയ്യിൽ ടാറ്റൂ അടിച്ച് ‘മലൈക്കോട്ടൈ വാലിബന്’ പിറന്നാൾ സമ്മാനം

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 63-ആം പിറന്നാൾ. മലയാള സിനിമ മേഖലയിൽ നിന്ന് നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ നൽകിയിരിക്കുന്നത്.പിറന്നാൾ ​ദിനത്തിൽ ആരാധകർക്ക് ​ഗംഭീരവിരുന്നുമായി ‘മലൈക്കോട്ടൈ വാലിബൻ’ അണിയറപ്രവർത്തകർ.‘മലൈക്കോട്ടൈ വാലിബൻ’ ആയുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് നിർമാതാവ്ഷിബു ബേബി ജോൺ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുടുമി കെട്ടി, കയ്യിൽ പച്ച കുത്തിയ മോഹൻലാലിനെ ചിത്രത്തിൽ കാണാം. ഷിബു ബേബി ജോണും ഒപ്പമുണ്ട്.‘തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു.

ഹാപ്പി ബർത്ത് ഡെ ലാലു’’- ചിത്രം പങ്കുവച്ച് ഷിബു കുറിച്ചു.മലെെക്കോട്ടെെ വാലിബന്റെ ​ഗ്ലിംസ് വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചു.36 സെക്കന്റ് ദെെർഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഇന്ത്യൻ സിനിമയുടെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഞങ്ങളുടെ സ്വന്തം ‘മലൈക്കോട്ടൈ വാലിബനു’മായ ലാൽ സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അടുത്തിടെ ആണ് വാലിബന്‍റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം.പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Scroll to Top