കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂക്ക !! ഫോട്ടോ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 63-ആം പിറന്നാൾ. മലയാള സിനിമ മേഖലയിൽ നിന്ന് നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ നൽകിയിരിക്കുന്നത്.മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി.അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ. ഒട്ടനവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ താരം അന്നും ഇന്നും നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്.

നരേന്ദ്രനിൽ തുടങ്ങി കാളിദാസ് വരെ നിൽക്കുന്ന ആ നടന ഇതിഹാസം മലയാളികൾക്ക് സ്വന്തം കുടുംബാംഗമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ അവതാരകന്റെ വേഷത്തിലൂടെ മിനി സ്‌ക്രീനിലും സജീവമാണ് അദ്ദേഹം. ഇന്നിപ്പോൾ അറുപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആരാധകരുടെ വകയായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബറോസ്, എംപുരാൻ, റാം, മലൈക്കോട്ടൈ വാലിബൻ, ഓളവും തീരവും, ജയിലർ തുടങ്ങി നിരവധി വലിയ സിനിമകളാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ തയാറെടുക്കുന്നത്.

അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് ഇത്തവണ മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്.ഹം(HUM) ഫൗണ്ടേഷൻ നടത്തുന്ന ഷെൽട്ടർ ഹോമായ ഏഞ്ചൽസ് ഹട്ടിലെ കുഞ്ഞുങ്ങൾക്കൊപ്പം ആണ് മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്.കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച മോഹൻലാൽ, കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികളും കൈമാറി. ‘കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം’, എന്നാണ് ഫോട്ടോകള്‍ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചത്

Scroll to Top