മരക്കാറിന്റെ നല്ല പ്രതികരണത്തിൽ സന്തോഷം, എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ സിനിമ ഉണ്ടാകില്ല : മോഹൻലാൽ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിന് ഒടുവിൽ മരക്കാർ റിലീസ് ആയിരിക്കുകയാണ്. അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദര്‍ശനം കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനുലഭിക്കുന്നത്. സാങ്കേതികമികവിലും ദൃശ്യാവിഷ്കാരത്തിലും ‘മരക്കാര്‍’ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ മരക്കാറിന്റെ നല്ല പ്രതികരണത്തിൽ സന്തോഷം, എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ സിനിമ ഉണ്ടാകില്ലെന്നും ഇദ്ദേഹം കുറിക്കുന്നു.ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമാണ് ഇദ്ദേഹം പോസ്റ്റ്‌ ചെയ്തത്. കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ,ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും മരക്കാർക്കുള്ള നല്ല പ്രതികരണത്തിൽ ആഹ്ലാദിക്കുന്നു. എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല എന്നതിനാൽ മരക്കാർ ടീമിന് മുഴുവൻ നന്ദി പറയുന്നു.

കേരളത്തിനു പുറത്തും മരക്കാർ നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യു എ ഇയിൽ ആദ്യദിനം മാത്രം 2.98 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലും ആദ്യദിനത്തിൽ പുത്തൻ റെക്കോർഡാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ സമയം രാത്രി എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 47,262 ഓസ്‌ട്രേലിയൻ ഡോളറാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യൻ രൂപ 25 ലക്ഷത്തിന് മുകളിലാണിത്. 23,228 ഓസ്‌ട്രേലിയൻ ഡോളർ (12 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) നേടിയ കുറുപ്പിനെയാണ് മരക്കാർ പിന്നിലാക്കിയത്.

FACEBOOK POST

Scroll to Top