ഇതാണ് ലാലേട്ടൻ, ട്രെൻഡിങ് സോങ്ങിന് സഹപ്രവർത്തകർക്കൊപ്പം ഡാൻസ് കളിച്ച് മോഹൻലാൽ.

ഡാൻസിനായിലും പാട്ടിനായാലും മാറിനിൽക്കാത്ത താരമാണ് മോഹൻലാൽ. ഈ പ്രായത്തിലും ഡാൻസ് രംഗങ്ങൾ ചെയ്യാൻ ഇദ്ദേഹം മാറിനിൽക്കാറില്ല. അതൊക്കെ തന്നെയാണ് മോഹൻലാൽ എന്ന നടന്റെ ഹീറോയിസം.കഴിഞ്ഞ ദിവസം ബറോസ് സിനിമയുടെ പാക്ക്അപ്പ് ചിത്രം പങ്കുവെച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ആരാധകർ ഏറ്റെടുത്തത് താരത്തിന്റെ ഡാൻസ് വീഡിയോ ആണ്. അതും ട്രെൻഡിങ് പാട്ടിന് സഹപ്രവർത്തകർക്ക്‌ ഒപ്പം കളിക്കുന്ന വീഡിയോ ആണ്.അമ്മയുടെ കീഴിൽ നടക്കുന്ന അമ്മ ഷോയ്ക്ക് വേണ്ടിയുള്ള താരങ്ങളുടെ നൃത്ത പരിശീലനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ആ സമയങ്ങളിൽ താരങ്ങൾ എടുത്ത വീഡിയോ ആണ് ഇത്.മോഹൻലാൽ, ശ്വേതാ മേനോൻ, മഞ്ജു പിള്ള, ബാബുരാജ്, രചന നാരായണൻകുട്ടി, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങളെല്ലാം ഉള്ള ഈ വീഡിയോ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. “ഹലോ ലാലണ്ണാ കൊട്ടണ്ണാ” എന്ന മഞ്ജു പിള്ളയുടെ ഡയലോഗിന് ശേഷം താരങ്ങളെല്ലാം ഒരുമിച്ച് ഒരേ താളത്തിൽ പാട്ടിനൊത്ത് ഡാൻസ് കളിക്കുക ആയിരുന്നു. അതിൽ ശ്രദ്ധേയമായത് ലാലേട്ടന്റെ ആ ഒരു ആവേശം തന്നെ ആയിരുന്നു. ഒരു മടിയും കൂടാതെ വളരെ മനോഹരം ആയിട്ടാണ് ഡാൻസ് കളിച്ചത്.

VIDEO

Scroll to Top