ജാനിക്കുട്ടിയെ ഓർമയില്ലേ ? സോഷ്യൽ മീഡിയയിൽ വൈറലായി ക്യൂട്ട് ലുക്കിൽ ബേബി നിരഞ്ജന !!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവരാണ് സീരിയൽ താരങ്ങൾ.അങ്ങനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു പരമ്പര ആയിരുന്നു മഞ്ഞുരുകും കാലം.പരമ്പരയിലെ ജാനിക്കുട്ടിയെ അത്ര വേഗം കുടുംബപ്രേക്ഷകർ മറക്കാനിടയില്ല. വർഷങ്ങൾക്ക് മുൻപ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പരമ്പര സൂപ്പർ ഹിറ്റ് ആയിരുന്നു.ജാനുക്കുട്ടിയായി എത്തിയിരുന്നത് നിരഞ്ജനയാണ്.

മികച്ച പ്രകടനമായിരുന്നു ഈ കുട്ടി താരം കാഴ്ചവച്ചത്.സ്‌ക്രീനില്‍ ഒട്ടേറെ ജാനി വന്നുപോകുന്നെങ്കിലുംപ്രേക്ഷകപ്രിയം കിട്ടിയത് ബേബി നിരഞ്ജനയ്ക്കായിരുന്നു.ഇപ്പോഴിതാ നിരഞ്ജനയുടെ ഒരു അടിപൊളി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. റോസ് ഫ്രോക്കില്‍ കിടിലന്‍ ലുക്കിലാണ് നിരഞ്ജന എത്തിയത്.

പുത്തൻ ലുക്കിൽ ജാനിയെ കണ്ടതിന്റെ സന്തോഷത്തിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ.ഏഴാം ക്ലാസിലാണ് നിര‍ഞ്ജന പഠിക്കുന്നത്. നിരഞ്‌നയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.ക്യൂട്ട് ജാനി എന്നാണ് വീഡിയോയ്ക്ക് ആരാധകരുടെ കമന്റ്.

Scroll to Top