വിന്റേജ് പഠനപദ്ധതിയിലൂടെ 20 കുട്ടികൾക്ക് പഠനചെലവ്,15 വർഷം സൗജന്യ പഠനം, കൈത്താങ്ങുമായി മോഹൻലാൽ.

ആദിവാസി മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികളുടെ 15 വർഷത്തേക്കുള്ള പഠനച്ചെലവുകൾ ഏറ്റെടുത്ത് മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ.സംഘടനയുടെ പുതിയ പദ്ധതിയായ ‘വിന്റേജ്’ലൂടെയാണ് ഈ ആശയം നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ അട്ടപ്പാടിയിലെ 20 കുട്ടികൾകളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഈ വിവരം മോഹൻലാൽ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് വീഡിയോയുമായി അറിയിച്ചത്.

നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച ക്യാംപുകളിൽ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികൾക്കാണ് സഹായം ലഭിക്കുന്നത്. കുട്ടികളുടെ അഭിരിച്ചിയ്ക്ക് അനുസരിച്ച് അവർക്ക് ഇഷ്ടമുള്ള വിദ്യാഭാസം നൽകും. അത് ഡോക്ടർ, എഞ്ചിനീയർ, ബിസിനസ്‌ അത് എന്തുമാകട്ടെ പഠിപ്പിക്കാൻ വിന്റജ് തയ്യാറാണ്.ഈ തിരഞ്ഞെടുത്ത കുട്ടികളുടെ 15 വർഷത്തെ ചിലവുകൾ സൗജന്യമാണ്. അതുപോലെ തന്നെ എല്ലാ ഘട്ടങ്ങളും കൂടെയുണ്ടാകും എന്നും മോഹൻലാൽ പറഞ്ഞു.നിരവധി പേരാണ് ഇതിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

Scroll to Top