മോഹൻലാലിൻറെ തൊട്ടരികിൽ മുണ്ട് മടക്കിക്കുത്തി മമ്മൂക്ക ; ഫോട്ടോ !!

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരരാജാക്കന്മാരുടെ ഫോട്ടോയാണ്.നാലു വയസ്സുള്ള അവതാരക ഹെസ്സ മെഹക്ക് തന്നെക്കുറിച്ചു തയാറാക്കിയ വിവരണം കേൾക്കുകയാണ് മോഹൻലാൽ. അത് ശ്രദ്ധയോടെ വീക്ഷിക്കുകയാണ് മമ്മൂട്ടിയും ബാബുരാജും.മുണ്ടുമടക്കിക്കുത്തി നിൽക്കുന്ന മമ്മൂട്ടിയുടെ ലുക്കും ഫോട്ടോയെ ആകർഷമാക്കുന്നു.മഴവിൽ മനോരമയും താരസംഘടന അമ്മയും ചേർന്നു നടത്തുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് – 2023 ന്റെ റിഹേഴ്സൽ ക്യാംപിൽ നിന്നെടുത്ത ചിത്രമാണിത്.

‘അമ്മ’യിലെ 120 ൽ പരം അംഗങ്ങളാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്.ഓണത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് മാസം ശനി, ഞായർ ദിവസങ്ങളിലാകും മഴവിൽ മനോരമയിൽ ഈ ഷോ സംപ്രേക്ഷണം ചെയ്യുക.ഇടവേള ബാബു ആണ് ഷോ ഡയറക്ടര്‍.


നടി പ്രാചി തെഹ്‌ലാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ഇതിനൊപ്പമുള്ളത്.പൊന്നമ്മ ബാബു, ജോമോൾ, ധന്യ േമരി വർഗീസ്, അനു സിത്താര, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെയും പ്രാചിക്കൊപ്പം കാണാം.

Scroll to Top