അസഫാക് മുൻ പോസ്‌കോകേസിലെ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി, മോഷണം കൈമുതൽ.

അഞ്ചു വയസുകാരി ചാന്ദിനിയെ ബലാൽസംഗം ചെയ്ത് കൊലപെടുത്തിയ കേസിലെ പ്രതി അസഫാക് ആലം ക്രിമിനൽ കേസുകളിൽ ജയിലിൽ കിടന്നതായി റിപ്പോർട്ടുകൾ.2018ൽ ഡൽഹിയിലെ ഗാസിപുർ പൊലീസ് പോസ്‌കോ കേസിന് ആണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്.10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റമാണ് ഇത്.ഒരു മാസം ഡൽഹി ജയിലിൽ കഴിഞ്ഞ അസഫാക് ജാമ്യത്തിന് ഇറങ്ങി മുങ്ങുകയായിരുന്നു. ഇതേ പറ്റിയുള്ള കേസ് റിപ്പോർട്ടുകൾ കൂടെ നോക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ മോഷണ കേസിലും അസഫക് പിടിക്കപ്പെട്ടിട്ടുണ്ട്.

മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപിക്കുകയാണു രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുന്നതും പതിവാണ്.”മലയാളം അത്യാവശ്യം സംസാരിക്കും. നിർമാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആർക്കും അറിയില്ല.3 വർഷമായി കേരളത്തിൽ എത്തിയിട്ട് എന്നാൽ ആലുവയിൽ എത്തിയിട്ട് 7 മാസമേ ആയിട്ടുള്ളു. കുട്ടിയെ കൊലപെടുത്തിയതായി അസഫക് സമ്മതിച്ചിട്ടുണ്ട്.

ബിഹാർ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകൾ ചാന്ദ്നിയെയാണ് ഇന്നലെ മുതൽ കാണാതായത്. തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപത്തായിരുന്നു കുടുംബം താമസിച്ചത്. രക്ഷിതാക്കൾ ജോലിക്ക് പോയപ്പോൾ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടി പൊലീസ് നോട്ടീസ് ഇറക്കി സംസ്ഥാനത്തുടനീളം അന്വേഷിക്കവേയാണ് പ്രാർഥനകൾ വിഫലമാക്കി ആലുവ മാർക്കറ്റിന് സമീപത്തുനിന്ന് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്

Scroll to Top