മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്തു കൊടുത്ത് ഫിറോസ് കുന്നുംപറമ്പിൽ.

നടി മോളി കണ്ണമാലിയുടെ ജപ്തി വാക്കിലായിരുന്ന വീടിന്റെ ആധാരം തിരിച്ചെടുത്തു നൽകി സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ.വീടിന്റെ ആധാരം ബാധ്യതകൾ തീർത്തു താരത്തിന്റെ വീട്ടിൽ ഫിറോസ് കൊണ്ട് ചെന്നു.മോളി ചേച്ചിക്ക് ആധാരം നൽകുകയും ഇവരോട് സംസാരിക്കുകയും ചെയ്തിട്ടാണ് താരം മടങ്ങിയത്.ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ഫിറോസ് പങ്കുവെച്ചിട്ടുണ്ട്.ഫിറോസ് കുന്നുംപറമ്പിലിന്റെ വാക്കുകളിലേക്ക്,

ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്. ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്താൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും.ഒരുപാട് പേര് പറയുന്നുണ്ട് തണ്ടും തടിയുമുള്ള 2 ആണ്മക്കൾ ഇല്ലേ.അവരെ കൊണ്ട് പറ്റില്ലേ എന്നൊക്ക.ഇവർ മീൻപിടിത്തക്കാർ ആണ്.കടലിൽ പോയി കിട്ടുന്ന മിച്ചം തുക കൊണ്ടാണ് ഇവർ കഴിയുന്നത് ഇവർക്ക് വേറെ പണി അറിയില്ല.

എന്നും കടലിൽ പോകാനും പറ്റില്ല.ഒരുപാട് പേര് പറഞ്ഞു നമ്മൾ ആളുകളെ പറ്റിച്ചും വെ ട്ടിച്ചും ജീവിക്കുന്നു എന്ന്.ഞാൻ ഒരു രോഗിയുടെ കയ്യിൽ നിന്നും പ്രതിഫലം വാങ്ങിയിട്ടല്ല വീഡിയോ ചെയുന്നത്.അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. ഈ കുടുംബത്തിന്റെ പ്രയാസം നമുക്ക് തീർക്കാൻ സാധിച്ചു. ഇന്ന് മോളി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ. ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ. ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം.

Scroll to Top