നമ്മുടെ ഇഷ്ടം കാരണം ഇതുപോലെ ഒക്കെ ചെയുന്നു, അതൊക്ക അവർ അറിയുന്നുണ്ടോ : വൈറൽ കുറിപ്പ്.

ഞാൻ എപ്പോഴും എനിക്കിഷ്ടമുള്ളവരെ എന്റെ ഫാമിലിയിൽ introduce ചെയ്യുന്ന പതിവ് ഉണ്ട്. അവരെ കുറിച്ചു നമ്മൾക്ക് പറയാൻ ഒരാൾ കൂടുതൽ ഉള്ളത് നല്ലത് അല്ലെ. ഫാമിലിയി ആകുബോൾ അവർ നമ്മളെ സഹിക്കുകയും ചെയ്തോളും അങ്ങിനെ ഞാൻ പറഞ്ഞു പറഞ്ഞു അമ്മക്ക് ഇഷ്ടപ്പെട്ട ആളുകൾ ആണ് മെസ്സി സൂര്യ ഫഹദ് അല്ലു Jr NTR അങ്ങിനെ കുറച്ചു പേർ ഉണ്ട് ആ ലിസ്റ്റിൽ പക്ഷെ ഇതോന്നുമല്ലാതെ അമ്മക്ക് സ്വയം ഇഷ്ടം തോന്നിയ കുറച്ചു പേർ ഉണ്ട് . ‘അമ്മ അവരെ കുറിച്ചു പറയുമ്പോൾ എങ്ങാണ്ട് അമ്മയുടെ വകയിൽ ഉള്ള ബന്ധുക്കൾ എങ്ങാനും ആണോ എന്ന് നമ്മക്ക് തോന്നി പോകും. സച്ചിൻ സുരേഷ് ഗോപി സിന്ധു നദാൽ എന്നിങ്ങനെ വളരെ വിരലിൽ എണ്ണാവുന്നവരെ ഉള്ളു. ഇനി ഞാൻ പറയാൻ പോകുന്നത് ഞാൻ പറഞ്ഞു കൊടുത് അമ്മക്ക് ഇഷ്ടപ്പെട്ട് അമ്മക്ക് സ്വയം ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ എത്തിയ ഒരേയൊരു ആൾ ആണ് Tovino Thomas . പറയുമ്പോൾ കഴിഞ്ഞ ഒരു മാസം മുൻപ് വരെ ടോവിയുടെ വീടിന്റെ ഒരു KM അടുത്താണ് ഞങ്ങൾ താമസിച്ചിരുന്നത്, എന്നിട്ടും ‘അമ്മ ഇത് വരെ പുള്ളിയെ കണ്ടിട്ടില്ല.ഈ പോസ്റ്റ് ഇടാൻ ഉണ്ടായ കാരണം എന്ത് ആണ് എന്ന് വെച്ചാൽ. ‘അമ്മക്ക് ഫോട്ടോ എടുക്കുന്നത് ഇഷ്ടമല്ല എടുത്താൽ തന്നെ അത് നമ്മടെ ഫാമിലി സർക്കിൾ അല്ലാതെ പുറത്തു കാണുന്നത് ഇഷ്ടമല്ല. അതോണ്ട് തന്നെ ഞാനും അമ്മയും ആയുള്ള ഫോട്ടോ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തപ്പിയാൽ കിട്ടാൻ വളരെ പ്രായാസം ആയിരിക്കും..

അമ്മ ഒട്ടിക്കുന്ന പിക് കിട്ടിയത് 25ന് ആയിരുന്നു. ഇത് കണ്ടപ്പോൾ തന്നെ ഇത് ഭിത്തിയിൽ ഒട്ടിക്കണം എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ അത് മറന്ന് ഒക്കെ മറന്നു, ഇന്ന്(27) നോക്കുമ്പോൾ ‘അമ്മ അത് ഒറ്റക്ക് നിന്ന് ഒട്ടിക്കുകയാണ്. നൈസ് ആയി ‘അമ്മ അറിയാതെ ആണ് പുറകിൽ നിന്നും പിക് ഞാൻ എടുത്തത് ഒട്ടിച്ച ശേഷം കൂടെ നിന്ന് ഒരു പിക് എടുക്കാൻ പറഞ്ഞിട്ട് ആണേൽ സമ്മതിച്ചില്ല. അവസാനം കുഞ്ഞപ്പൻ വരുമ്പോൾ കാണിച്ചു കൊടുക്കാം എന്നും പറഞ്ഞാണ് ഈ പിക് എടുക്കാൻ സമ്മതിച്ചത്. പിക് എടുത്തു അമ്മക്ക് കാണിച്ചു കൊടുത്തപ്പോൾ ‘അമ്മ സിംപിൾ ആയി ഒരു ഡയലോഗ് അടിച്ചു. ” നമ്മൾ ഇഷ്ടം കാരണം ഇത് പോലെ ഓരോന്ന് ഒക്കെ ചെയ്യുന്നു. ഇതൊക്കെ അവർ ഒക്കെ അറിയുക പോലും ചെയ്യില്ലലോ ” എന്തോ ‘അമ്മ ചുമ്മാ പറഞ്ഞത് ആണേലും അല്ലേലും എന്തോ എവിടെയോ നൈസ് ആയി അത് അങ്ങു stri ke ചെയ്തു. ടോം ഹാങ്ക്സ്, ഡി കാപ്രിയോ, മെസ്സി തുടങ്ങി ഇന്റർനാഷണൽ ലെവൽ ഉള്ളവരുടെ ഫാൻ ബോയ് ആയ് നമ്മൾ ഇത് പറയുക ഇത് പറയുക ആണേൽ സംഭവം ശരിയാണ്, അവരിലേക്ക് ഇത് ഒന്നും എത്താൻ പോകുന്നില്ല . ഇതിപ്പോ നമ്മടെ Home townil ഉള്ള ഒരാൾ ഇതൊക്കെ അറിയില്ല എന്ന് പറയുന്നത് അമ്മക്ക് സോഷ്യൽ മീഡിയയെ കുറിച്ചു വലിയ ധാരണ ഇല്ലാത്തത് കൊണ്ടാണ് എന്ന് ഞാനും. പറഞ്ഞു.

കൂട്ടത്തിൽ അഫ്ഗാനിൽ കിടന്ന മൊർത്താസ പ്ളാസ്റ്റിക് കവറിൽ മെസ്സി എന്നതും എഴുതിയത് വെച്ചു മെസ്സിയുടെ അടുത്തു എത്തിയതും പറഞ്ഞു മോട്ടിവേഷൻ ക്ലാസും എടുത്തു ‘അമ്മ അതും പറഞ്ഞു അമ്മയുടെ കാര്യം നോക്കി പോയി അപ്പോൾ എന്തായാലും ടോവിനോയുടെ അടുത്തു എത്തിയിലെങ്കിലും 4 ആളുടെ അടുത്ത് എങ്കിലും ഇത് എത്തണം എന്ന് തോന്നിയത് കൊണ്ട് ആണ് ഈ പോസ്റ്റ് ഇടുന്നത്. ഇത് വായിക്കുന്ന നിങ്ങളുടെ വീട്ടിലും ഉണ്ടാക്കും ഇത് പോലെ ആരേലും ഒക്കെ പറഞ്ഞത് കേട്ടോ അല്ലേൽ സ്വയം ഇഷ്ടപ്പെട്ടോ അവരുടെ കാര്യം പറയുമ്പോൾ സ്വന്തം മക്കളുടെ കാര്യം മറ്റുള്ളവരോട് പറയുന്ന ഉത്സാഹത്തോടെ പറയുന്ന സ്നേഹനിധി ആയ അമ്മമാർ . ഈ പോസ്റ്റ് ഇടുന്നതോടെ 2 കാര്യം സംഭവിക്കും ഒന്നുകിൽ അമ്മക്ക് ടോവിയെ നേരിട്ട് കാണാൻ അവസരം ഒരുങ്ങും അല്ലേൽ ഈ പോസ്റ്റ് ഇട്ട കാര്യം ആരേലും പറഞ്ഞു ‘അമ്മ അറിയും ” പ്രപഞ്ചത്തിലെ വലിയ പോരാളിയുടെ കയ്യിൽ നിന്ന് വല്ല ചിരവക്ക് ഞാൻ കീർ വാങ്ങും മെയിൻ കാര്യം പറയാൻ വിട്ടു ഈ പോസ്റ്റ് ഒന്ന് ഷെയർ ആക്കണം പിന്നെ ഈ റീൽ കൂടെ ഒന്ന് കണ്ടു കുറച്ചു അധികം ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം

Scroll to Top