ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാർ ; പട്ടികയിൽ ഹൃത്വിക് റോഷനും .

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കഭിമാനമായി ഹൃത്വിക് റോഷൻ.ദി ടീൽമാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിൽ ലോകത്തിലെ ഏഴു സുന്ദരന്മാരെ കുറിച്ച് പറഞ്ഞിരുന്നു, അതിലാണ് ഹൃത്വിക്കും ആദ്യം തന്നെ സ്ഥാനം പിടിച്ചിരിക്കുന്നത്.ഇന്ന് 48ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് നിരവധിപേരാണ് ആശംസയുമായി എത്തിയത്. ബോളിവുഡിലെ സെലിബ്രിറ്റികളിൽ ശരീര ഭാഷയിലും അഭിനയത്തിലും സൗന്ദര്യത്തിലും ഒരു മാറ്റവും സംഭവിക്കാത്ത നടൻ എന്നും ഹൃത്വിക്കിനെ വിശേഷിപ്പിക്കുന്നുണ്ട്.സൗത്ത് കൊറിയൻ പോപ് ബാൻഡായ ബിടിഎസ് അംഗം ‘വി’ (കിം ടേഹ്യൂങ്) ആണ് പട്ടികയിൽ ഒന്നാമതുള്ളത്.1974 ജനുവരി പത്തിനാണ് ഋത്വിക് റോഷൻ ജനിച്ചത്.

എൺപതുകളിൽ നിരവധി ഹിന്ദി സിനിമകളിൽ ബാലതാരമായി അഭിനയിച്ച ശേഷമാണ് 2000 ൽ കഹോ നാ പ്യാർ ഹേ എന്ന ചിത്രത്തിലൂടെ നായകനായുള്ള അരങ്ങേറ്റം.ആദ്യ ചിത്രത്തിലൂടെ തന്നെ നക്ഷത്ര കണ്ണുകളും സിക്സ് പാക്ക് ബോഡിയും നിഷ്കളങ്കമായ മുഖവുമുള്ള ഋത്വിക് യുവാക്കളുടെ ഹരമായി. ഒപ്പം ചടുലമായ നൃത്തച്ചുവടുകളിലൂടെ വലിയൊരു കൂട്ടം ആരാധകരെ തന്നെ താരം ഉണ്ടാക്കിയെടുത്തു, ഹോളിവുഡ് നടൻ റോബർട്ട് പാറ്റിൻസൺ ആണ് മൂന്നാം സ്ഥാനത്തുള്ളത്. ട്വൈലറ്റ് സാഗയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പാറ്റിൻസണിന് ഹോളിവുഡിൽ മാത്രമല്ല കേരളത്തിൽ പോലും നിരവധി ആരാധകരുണ്ട്.

Scroll to Top