മകൾക്കൊപ്പം കിടിലൻ ഡാൻസുമായി മൃദുല ; ക്യൂട്ടെന്ന് കമന്റുമായി ആരാധകർ !! വിഡിയോ

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.വിവാഹശേഷം ഇരുവരും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും ഇരുവരും ആഘോഷമാക്കി.

തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയ വിവരം മൃദുല ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.സോഷ്യൽ മീഡിയയിലൂടെ ആണ് കുഞ്ഞ് ജനിച്ച വിവരം യുവ പങ്കുവെച്ചത്.പെൺ കുഞ്ഞാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്.എല്ലാവരുടെയും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞാണ് താരം കുഞ്ഞിന്റെ കയ്യുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്.

ധ്വനി കൃഷ്ണ എന്നാണ് പേര് ഇട്ടിരിക്കുന്നത്.ഞങ്ങൾ വളരെ അഭിമാനത്തോടെ കുഞ്ഞ് രാജകുമാരിയുടെ പേര് വെളിപ്പെടുത്തുന്നു ധ്വനി കൃഷ്ണ. യുവയും മൃദുലയും ഫോട്ടോസ് പങ്കുവെച്ചിട്ടുണ്ട്.ഇപ്പോഴിതാ മൃദുല പങ്കുവെച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കുഞ്ഞിനോടൊപ്പം നൃത്തം ചെയ്യുന്ന മൃദുലയുടെ വീഡിയോയാണിത്.കുഞ്ഞിനൊപ്പം വളരെ ക്യൂട്ട് ആയിട്ടുള്ള വിഡിയോയാണ് താരം പങ്കുവെച്ചത്.അമ്മയും മകളും എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്.നിമിഷനേരങ്ങൾ കൊണ്ട് ഈ വീഡിയോ വൈറലായി മാറി.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.

Scroll to Top