27 വർഷങ്ങൾക്ക് ശേഷം സുധി പപ്പയെ കണ്ടപ്പോൾ ; പപ്പയ്ക്ക് ഇപ്പോഴും മാറ്റമില്ലെന്ന് ആരാധകർ !!

പ്രായം പിന്നോട്ട് എന്ന ഖ്യാതി കേട്ട് മടുത്ത ഒരു താരമാണ് മമ്മൂക്ക. അഭിമുഖത്തിൽ ആയാൽ തന്നെയും മമ്മൂട്ടി നേരിടുന്ന ഒരു ചോദ്യമാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നുള്ളത്. എന്നാൽ പലപ്പോഴും താരം തന്നെ അതിന് രസകരമായ കമ്മെന്റും നൽകാറുണ്ട്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയുലുമെല്ലാം അസാമാന്യ നടന പ്രതിഭ മികച്ചു നിന്നു. ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങളും അദ്ദേഹത്തെ തേടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മമ്മൂക്കയുടെ പുതിയ ഫോട്ടോസാണ്.

‘നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’ എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയ ശരത്തിനൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണിത്. 27 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കൊണ്ടാണ് ശരത് ഫോട്ടോ ഷെയര്‍ ചെയ്തത്.“27 വർഷങ്ങൾക്കു ശേഷം മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കാനായതിൽ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം എന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക”, എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശരത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

1995ൽ ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് റിലീസിനെത്തിയ ചിത്രമാണ് നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. പ്രിയാ രാമൻ ആയിരുന്നു മമ്മൂട്ടിയുടെ നായിക. ശരത് പ്രകാശും ലക്ഷ്മി മരക്കാറുമായിരുന്നു ബാലതാരങ്ങളായി എത്തിയത്. ദി പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.നിരവധി പേരാണ് ശരത് പങ്കുവെച്ച ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്.സുധി തോളൊപ്പം വളർന്നെങ്കിലും പപ്പയ്ക്ക് ഇപ്പോഴും മാറ്റമില്ലെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. കാതൽ എന്ന ജിയോ ബേബി ചിത്രത്തിലാണ് നടൻ നിലവിൽ അഭിനയിക്കുന്നത്. ജ്യോതികയാണ് നായിക.

Scroll to Top