‘ഈ കുഞ്ഞു വയര്‍ കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു’ ; ഫോട്ടോ പങ്കുവെച്ച് മൃദുല

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.വിവാഹശേഷം മൃദുലയും യുവയും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും ഇരുവരും ആഘോഷമാക്കി. തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.കഴിഞ്ഞ ദിവസം താരത്തിന്റെ പോസ്റ്റ്‌ വൈറൽ ആയിരുന്നു . ഇൻസ്റ്റഗ്രാം സ്റ്റോറി ആയി ആണ് ഇട്ടത്.കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തുകയാണ് എന്ന വിവരമാണ് മൃദുല ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്.യുവയും മൃദുലയും അച്ഛനും അമ്മയും ആകാൻ പോകുകയാണ്.പോസ്റ്റിൽ താരം കുറിച്ചത് ഇങ്ങനെ, ഹായ് ഫ്രണ്ട്സ്, ഞങ്ങൾ ഈ വാർത്ത പങ്കുവെക്കുന്നതിൽ സന്തോഷത്തിലും ആകാംഷയിളുമാണ്.

ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഡോകട്ർ റസ്റ്റ്‌ പറഞ്ഞത് കൊണ്ട് തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും മാറിയിരിക്കുകയാണ്.നിരവധി പേരാണ് ആശംസകളുമായി എത്തിയത്. അടുത്തായിരുന്നു മൃദലയുടെ സഹോദരി പാര്‍വ്വതി ഒരു അമ്മയായത്.ഇപ്പോഴിതാ കുഞ്ഞ് വയര്‍ വന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് മൃദുല വിജയ്. ‘ഈ കുഞ്ഞു വയര്‍ കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു’ എന്ന് പറഞ്ഞാണ് മൃദുല ഫോട്ടോകള്‍ പങ്കുവച്ചത്.താരം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് കുറിച്ച് എത്തിയത്.

Scroll to Top