രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും കമിതാക്കളിൽ നിന്നും വിവാഹത്തിലേക്ക്.?; ഈ വർഷം വിവാഹം: റിപ്പോർട്ട്

ഒറ്റ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച ജോഡികളായി മാറിയ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും. ഡിയർ കോമ്രേഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയം കീഴടക്കിയത്.ഇതിനിടയില്‍ പ്രണയത്തിലാവുകയും ചെയ്തിരുന്നു. നിലവില്‍ ഡേറ്റിംഗുമായി മുന്നോട്ട് പോവുന്ന താരങ്ങളുടെ വിവാഹം എന്നായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.എന്നാൽ ഇരുവരും ഇതേക്കുറിച്ച് ഒന്നും തന്നെ തുറന്ന് പറഞ്ഞിട്ടില്ല.

ഇപ്പോഴിതാ ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ.ഈ വര്‍ഷം അവസാനത്തോടു കൂടി വിവാഹം നടത്താനാണ് താരങ്ങള്‍ പ്ലാന്‍ ചെയ്യുന്നത് എന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായ വിവരം അല്ലെങ്കിലും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. രണ്ടാളും അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട തിരക്കുകളിലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിവാഹത്തെക്കുറിച്ച് ചിന്തിക്കുക എന്നാണ് പറഞ്ഞിരുന്നത്.

ഏറ്റവും പുതിയതായി അല്ലു അര്‍ജുന്റെ നായികയായി പുഷ്പ എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് രശ്മിക. ലിഗര്‍ എന്ന സിനിമയിലൂടെ വിജയും തരംഗമാവാന്‍ ഒരുങ്ങുകയാണ്. കരിയറുമായി മുന്നോട്ടു പോകുന്നതു കൊണ്ട് ഉടനെ വിവാഹമില്ലെന്ന് രശ്മിക മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കിലും ഈ വര്‍ഷം തന്നെ ഉണ്ടാവും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.മിഷൻ മഞ്ജു എന്ന ബോളിവുഡ് ചിത്രമാണ് രശ്മിക ഇനി ചെയ്യുന്നത്. വിജയ് തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലിഗർ ഇൻ മുംബൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ്.

Scroll to Top