ഒരു വർഷത്തിന് മുൻപും ശേഷവും ഞാനും സഹോദരിയും, പുതിയ ചിത്രം പങ്കുവെച്ച് മൃദുല വിജയ്.

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.ജൂലൈയിൽ തങ്ങൾ വിവാഹിതരാവുമെന്ന് യുവ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ തീയതി അറിയിച്ചിരുന്നില്ല.കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.വിവാഹശേഷം ഇരുവരും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും ഇരുവരും ആഘോഷമാക്കി. തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം താരത്തിന്റെ പോസ്റ്റ്‌ വൈറൽ ആയിരുന്നു .ഇൻസ്റ്റഗ്രാം സ്റ്റോറി ആയി ആണ് ഇട്ടത്.കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തുകയാണ് എന്ന വിവരമാണ് മൃദുല ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്.യുവയും മൃദുലയും അച്ഛനും അമ്മയും ആകാൻ പോകുകയാണ്.പോസ്റ്റിൽ താരം കുറിച്ചത് ഇങ്ങനെ, ഹായ് ഫ്രണ്ട്സ്, ഞങ്ങൾ ഈ വാർത്ത പങ്കുവെക്കുന്നതിൽ സന്തോഷത്തിലും ആകാംഷയിളുമാണ്.ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഡോകട്ർ റസ്റ്റ്‌ പറഞ്ഞത് കൊണ്ട് തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും മാറിയിരിക്കുകയാണ്.നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് മൃദുല പോസ്റ്റ്‌ ചെയ്ത പോസ്റ്റ്‌ ആണ്.സഹോദരി പാർവതിയുടെയും തന്റെയും ബേബി ഷവറിനിടെ പകർത്തിയ ചിത്രങ്ങൾ ആണ് ഇത്.നിറവയറിയൽ മുഖം ചേർത്ത് നിൽക്കുന്ന ഫോട്ടോസ് ആണ് ഇത്.സഹോദരി പാർവതിക്കോപ്പമാണ് മൃദുല നില്കുന്നത്.ഒരു വർഷത്തിന് മുമ്പും ശേഷവും എന്നാണ് ഒപ്പം കുറിച്ചത്.മൃദുല പങ്കുവെച്ച ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top