മലയാളികളെ ഉണ്ടകണ്ണ് തുറന്ന് നോക്കൂ, ഞാനിത് പണ്ടേ പറഞ്ഞതാണ്,റോബിൻ നിനക്ക് ഇതിലും മികച്ചത് കിട്ടും : നിമിഷ.

ദിൽറോബ് ആരാധകർ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം എത്തി. ബിഗ്ബോസിലൂടെ പ്രിയങ്കരനായ റോബിനും ദിൽഷയും വിവാഹം കഴിക്കുമോ എന്നൊക്ക ഉള്ള ചോദ്യങ്ങൾ. എന്നാൽ ഇതിന് ഇവർ തന്നെ മറുപടി പറയുകയാണ്. ദിൽഷ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. കരഞ്ഞു കൊണ്ടാണ് ദിൽഷ വിഡിയോയിൽ സംസാരിച്ചത്.പത്ത് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതോടെ ഇവരുടെ ആരാധകർ ഏറെ വിഷമത്തിലാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നിമിഷയുടെ വീഡിയോ ആണ്. ഇതെക്കുറിച്ച് ആണ് നിമിഷ സംസാരിക്കുന്നത്.

ഒരുപാട് പേരുടെ ആവശ്യപ്രകാരം ആണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത് എന്ന് നിമിഷ പറയുന്നു.റോബിനൊപ്പമായിരുന്നു നിമിഷയുടെ നിലപാട്. റോബിനോടായി നീ കൂടുതല്‍ മെച്ചപ്പെട്ടത് കിട്ടും എന്നാണ് റോബിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നിമിഷ കുറിച്ചത്.ഇപ്പോഴിതാ തന്റെയും ജാസ്മിന്റെയും റിയാസിന്റെയും കൂട്ടുകെട്ടിനെ കുറിച്ച് പറയുകയാണ് നിമിഷ.എന്തൊക്കെയാണ് ഇന്നലെ രാത്രി നടന്നത്, ഒരുപാട് കാര്യങ്ങൾ നടന്നു.ഞാൻ ദിൽഷയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു.ആരെയും നിർബന്ധിച്ച് കല്യാണത്തിലേക്ക് കൊണ്ട് പോകേണ്ടതില്ല.

അവൾക് നല്ലതാണ് ഈ തീരുമാനം.പക്ഷെ റോബിൻ എന്റെ സുഹൃത്ത് ആണ്. ഞാൻ ഇപ്പോൾ അവന്റെ കൂടെ ഉണ്ടാകണം.റിയാസിനും എനിക്കും ജാസ്മിനും ഇതിന്റെ ഇരട്ടി സൈബർ അ ക്രമണങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷ ഞങ്ങൾ പൊട്ടിക്കരയാനോ ഒന്നും നിന്നില്ല.എനിക്കറിയാം എന്റെ ഹൃദയത്തിൽ ജാസ്മിനോടുള്ള സ്നേഹം.ഞങ്ങളുടെ സുഹൃത്ബന്ധം എത്രയുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. അത് ഒരു വിഡിയോയിൽ കട്ട്‌ ചെയ്തു വിടാൻ ഉള്ളതല്ല.മലയാളികളെ ഉണ്ടകണ്ണ് തുറന്നു നോക്കൂ. നിമിഷയുടെ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമ്മെന്റുമായി രംഗത്ത് എത്തിയത്.

You sent

Scroll to Top