അമ്മയുടെ കല്യാണം കൂടിയ ധ്വനി മോൾ, ആ ഭാഗ്യം മൃദുലയുടെയും യുവയുടെയും മകൾക്ക്.

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ദേവി ചന്ദന.യൂട്യൂബ് വീഡിയോകളിലും ഇപ്പോൾ ഏറെ സജീവമാണ്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്. റാണി രാജ എന്ന സീരിയലിന്റെ ലൊക്കേഷൻ കാഴ്ചകളാണ് വീഡിയോയിലൂടെ കാണിക്കുന്നത്. സീരിയയിൽ മൃദുല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹമാണ്. സീരിയയിലെ ദേവി ചന്ദനയുടെ മകനാണ് വിവാഹം ചെയ്യുന്നത്.അതിൽ സ്പെഷ്യൽ എന്താണെന്ന് വെച്ചാൽ സെറ്റിലേക്ക് മൃദുലയുടെ മകൾ ധ്വനിയും എത്താറുണ്ട്.

മൃദുലയുടെ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. ഈ അവസരത്തിൽ അമ്മയുടെ വിവാഹം കാണാൻ എത്തിയ മകൾ എന്ന തമാശ രൂപേനെ ദേവി ചന്ദന വീഡിയോ പങ്കുവെക്കുന്നു.ദേവി ചന്ദന വിഡിയോയിലൂടെ പറയുന്നത് ഇങ്ങനെ,അമ്മയുടെ കല്യാണത്തിന് ഞാൻ എവിടെ പോയി എന്ന ചോദ്യം ഇനി അവൾക്ക് ചോദിക്കാൻ പറ്റില്ല.പൊതുവേ കുട്ടികളുള്ള അമ്മമാർക്ക് കുട്ടികളെ സെറ്റിലേക്ക് കൊണ്ടുവരാൻ വളരെ ടെൻഷൻ ആയിരിക്കും എന്നും ധ്വനി മോളുടെ കാര്യത്തിൽ ആ ടെൻഷൻ വേണ്ട. അവൾ ആരുടെയും കൂടെ പോകും, ഒട്ടും കരയുകയുമില്ല.

വിശക്കുമ്പോഴും ഉറക്കം വരുമ്പോഴും മാത്രമാണ് അവൾ ക രയുന്നത്.അതേസമയം കുട്ടിയുടെ കാര്യങ്ങൾ എല്ലാം തന്നെ സെറ്റിൽ നോക്കുന്നത് മൃദുലയുടെ അമ്മയാണ്. മൃദുലയെ ഒരു ബുദ്ധിമുട്ടും അനുഭവിപ്പിക്കാതെ എല്ലാ കാര്യങ്ങളും നോക്കി മാനേജ് ചെയ്യുന്നത് മൃദുലയുടെ അമ്മയാണ്. ഇപ്പോൾ ലൊക്കേഷനിലെ ഒരുവിധം എല്ലാവരുടെയും ഫോണിൽ ധ്വനിയെ ഉറക്കുവാനുള്ള താരാട്ട് പാട്ടുകൾ ഉണ്ട്. ആരു പറഞ്ഞു മ്യാവൂ എന്ന പാട്ട് ആണ് ഇപ്പോൾ ലൊക്കേഷനിൽ എല്ലാവരും വയ്ക്കുന്നത് എന്നും ദാസേട്ടന്റെ പാട്ട് ഒന്നും ഇപ്പോൾ ആർക്കും വേണ്ടാതായി.

VIDEO

VIDEO

Scroll to Top