100 കിലോ ഭാരമുള്ള മുതലയെ ഗ്രില്‍ ചെയ്ത് ഫിറോസ് ചുട്ടിപ്പാറ; മുതലയ്ക്ക് ആ ദരാഞ്ജലി നേർന്ന് കമന്റുകൾ !!

പാചക പരീക്ഷണ വീഡിയോകളിലൂടെ പ്രസിദ്ധനായ യൂടൂബ് വ്ലോഗറാണ് ഫിറോസ് ചു ട്ടിപ്പാറ. ഭക്ഷണം, പരീക്ഷണങ്ങൾ, ഗ്രാമീണ കാഴ്ചകൾ, നാടൻ സംസാരം എന്നിങ്ങനെ പ്രശംസ നേടി മുന്നോട്ടുപോവുകയാണ് ഫിറോസ്.നിരവധി സബ്സ്ക്രൈബേർസ് ആണ് ഫിറോസിന് ഉള്ളത്.ഇത്തവണ 100 കിലോ ഭാരമുള്ള ഒരു ഭീമന്‍ മുതലയെ ഗ്രില്‍ ചെയ്തെടുക്കുന്ന വിശേഷമാണ് ഫിറോസ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.ഇന്ത്യയില്‍ നിരോധനമുള്ള ജീവികളെ ഉപയോഗിച്ച് തയാറാക്കുന്ന വിഡിയോകള്‍ കേരളത്തില്‍ വി വാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഈ വിഡിയോ തായ്‌ലാന്‍ഡില്‍ നിന്നുള്ളതാണെന്നും അവിടെ ഇത് നിയമവിധേയമാണെന്നും എന്നാല്‍ ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവിടെ ആരും ഇത് പരീക്ഷിക്കരുതെന്നും വിഡിയോയില്‍ മുന്നറിയിപ്പുണ്ട്.ഭാരമേറിയ മുതലയെ ഫിറോസും സുഹൃത്തുക്കളും ചേര്‍ന്നാണ് ഗ്രില്‍ ചെയ്യാന്‍ ചുമന്നുകൊണ്ടുവയ്ക്കുന്നത്. നന്നായി കഴുകി വൃത്തിയാക്കിയ മുതലഭീമനുമേല്‍ തായ് മസാലയ്ക്കൊപ്പം നാട്ടിലെ മസാലക്കൂട്ടും ചേര്‍ത്താണ് പാചകം. അടിപൊളി ടേസ്റ്റ് എന്നാണ് മുതലയെ രുചിച്ചുനോക്കിയ ഫിറോസിന്റെയും കൂട്ടുകാരുടെയും അഭിപ്രായം.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.മുതലയ്ക്ക് ആ ദരാഞ്ജലി നേര്‍ന്നുള്ള കമന്റുകളാണ് ഏറെയും.

Scroll to Top