മകളുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും

റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയും വിവാഹം സോഷ്യൽ ലോകം മറന്നു കാണില്ല. ആഡംബരവും പാരമ്പര്യവും നിറഞ്ഞ ചടങ്ങ് ഫാഷൻ ലോകത്തിനും വിരുന്നായിരുന്നു. വിവാഹശേഷം ദമ്പതികളെ അധികമൊന്നും കാണാൻ കിട്ടിയിട്ടില്ല.മുകേഷ് അംബാനി – നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ശ്ലോക മേത്തയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത് കഴിഞ്ഞ ദിവസമാണ്.

കഴിഞ്ഞ ദിവസമാണ് ശ്ലോക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞതിഥിയുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും.വേദ ആകാശ് അംബാനി എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള കാർഡ് ഇരുവരും ഇരുവരും പങ്കുവച്ചു. മൂത്തമകൻ സഹോദരിയുടെ പേര് വെളിപ്പെടുത്തുന്ന പോലെയാണ് കാർഡ് ഡിസൈൻ ചെയ്തത്.

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിനിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം ശ്ലോക അറിയിച്ചത്. 2020 ഡിസംബറിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പൃഥ്വി എന്നാണ് മകന്റെ പേര്.മെയ് 31നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്.

Scroll to Top