പത്താം ക്ലാസ്സിൽ 35 % മാർക്ക് വാങ്ങി വിജയം, ആഘോഷിച്ച് കുടുംബം.

നമുക്ക് ചുറ്റും കുട്ടികൾ ഉയർന്ന മാർക്കുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന മാതാപിതാക്കളെയാണ് കാണുന്നത്. എങ്ങനെയെങ്കിലും മറ്റുള്ളവരേക്കാൾ ഉയർന്ന മാർക്ക് വാങ്ങി മുൻപിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനായി കുട്ടികളെ അധികമായി സമർദ്ദം ചെലുത്തുന്നവർ ആണ് ഏറെയും. എന്നാൽ അവർക്കൊക്കെ അതിശയമാണ് മുംബൈയിലെ ഈ മാതാപിതാക്കൾ.

തന്റെ മകന് പത്താം ക്ലാസ്സിൽ 35 മാർക്ക് വാങ്ങിയത് ആഘോഷിക്കുകയാണ് ഇവർ.മറാഠി സ്കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥിയാണ് ആറു വിഷയത്തില്‍ 35 മാര്‍ക്ക് നേടി 35 ശതമാനത്തോടെ പരീക്ഷ പാസായത്. എന്നാല്‍ അവനെ ശകാരിക്കുകയോ അവനോട് ദേഷ്യപ്പെടുകയോ ചെയ്യാതെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കൾ.

തന്റെ മാർക്ക് ആയ 35 മൊബൈൽ സ്‌ക്രീനിൽ കാണിച്ചാണ് ഇവർ സന്തോഷം പ്രകടിപ്പിച്ചത്.ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.എന്നാൽ ഇത് ആരാണ് എടുത്തതെന്നും എത്താണ് ഇവർ എന്നും വ്യക്തമായ വിവരങ്ങളില്ല.

video

Scroll to Top