ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചുള്ള ഏഴ് വർഷങ്ങൾ ; വിവാഹവാർഷിക സന്തോഷം പങ്കുവെച്ച് മുക്ത !!

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മറ്റ് മലയാളചലച്ചിത്രങ്ങൾ.ഗായികയായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം കഴിച്ചത്. കൂടത്തായി പരമ്പരയിലൂടെ അഭിനയത്തിൽ തിരിച്ചുവരവ് നടത്തിയ നടി ഇപ്പോൾ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

ആ ഇടവേളക്ക് ശേഷം മികവുറ്റ കഥാപാത്രം, ഒരുപക്ഷെ ഒരു കരിയർ ബ്രെയ്ക്ക് തന്നെ ആയിരുന്നു മുക്തയ്ക്ക് കൂടത്തായി പരമ്പര സമ്മാനിച്ചത്.മാത്രവുമല്ല സിനിമയിൽ ലഭിക്കാഞ്ഞ ശക്തമായ ഒരു കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മുക്ത. ഫോട്ടോകളും വിശേഷങ്ങളുമെല്ലാം തന്നെ വൈറൽ ആകാറുണ്ട്.താരത്തിന് ഒരു മകൾ ആണ് ഉള്ളത്. കിയാര എന്ന കണ്മണിയെയും ആരാധകർക്ക് ഏറെ പരിചിതമാണ്. കൺമണിയുടെ ഫോട്ടോയും വീഡിയോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഇപ്പോഴിതാ വിവാഹവാര്ഷികത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മുക്ത.ജീവിതത്തിലെ അസുലഭ നിമിഷങ്ങളും പ്രണയാതുരമായ രംഗങ്ങളും കോർത്തിണത്തിയ ഹൃദ്യമായ വിഡിയോയാണ് മുക്ത പങ്കുവച്ചത്. മകള്‍ കിയാരയ്ക്കും റിങ്കുവിനുമൊപ്പം ഇളംപച്ച നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് താരദമ്പതികൾ ആഘോഷമാക്കിയത്.

Scroll to Top