ഇതുവരെ കണ്ടിട്ടില്ലാത്ത നായകനായി വിനീത് ശ്രീനീവാസൻ ;പ്രേക്ഷകരെ അമ്പരിപ്പിച്ച് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് !! റിവ്യൂ

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന “മുകുന്ദനുണ്ണി അസോസിയേറ്റ്” കഴിഞ്ഞ ദിവസം റിലീസായി.വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.വർഷങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ച നന്മ ചിത്രങ്ങളും സൽഗുണനായ നായകൻ്റെ പോരാട്ടങ്ങൾ തുടങ്ങിയ കഥ വഴിയിൽ നിന്നും വേറിട്ട സഞ്ചരിക്കുന്ന ചിത്രം കൂടിയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.സ്ഥിരം കണ്ട് വരുന്ന നായകനിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് വിനീത് ചിത്രത്തിൽ.തന്റെ വക്കീല്‍ കരിയറില്‍ വലിയൊരു ഉയര്‍ച്ച സ്വപ്‌നം കണ്ട് നടക്കുന്ന ആളാണ് മുകുന്ദന്‍ ഉണ്ണി. എന്നാല്‍ വിചാരിച്ച അത്ര എളുപ്പത്തില്‍ അയാള്‍ക്ക് വിജയം കണ്ടെത്താനായില്ല.ജൂനിയർ അഡ്വക്കേറ്റിൽ നിന്നും സ്വതന്ത്രനായി സ്വന്തമായി കേസ് കണ്ടെത്തുവാൻ തുനിഞ്ഞിറങ്ങുന്ന അവിടെയും പരാജയപ്പെടുന്നു, ഒരു ദിവസം വീട്ടിൽ വീണ കാലൊടിഞ്ഞ അമ്മയുമായി ആശുപത്രിയിൽ എത്തുന്ന മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ നടക്കുന്നു.

ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഭൂമിയിലുള്ളത് എന്ന് ‘മുകുന്ദൻ ഉണ്ണി’ തിരിച്ചയുകയും ചൂഷണം ചെയ്യുന്ന വിഭാഗത്തില്‍ പെടാൻ ‘മുകുന്ദൻ ഉണ്ണി’ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൻ്റെ കഥാഗതി.നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായകിന്റെ ആദ്യ സംവിധാന സംരഭമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ആദ്യ ചിത്രത്തില്‍ തന്നെ സ്വന്തം കയ്യൊപ്പിടാന്‍ അഭിനവ് സുന്ദര്‍ നായകിന് സാധിച്ചിട്ടുണ്ട്. കേവലം കഥ പറയുന്നതിന് പകരം പുത്തന്‍ ദൃശ്യാഖ്യാനം നിര്‍വഹിച്ചിരിക്കുകയാണ് അഭിനവ് സുന്ദര്‍ നായക്. ആനിമേഷന്റെയടക്കം സാധ്യതകള്‍ സ്വീകരിച്ചാണ് അഭിനവിന്റെ ചലച്ചിത്രാഖ്യാനം. വിനീത് ശ്രീനിവാസന് പുറമേ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്.

സുധി കോപ്പ , തൻവിറാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര,ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.സംഗീതം- സച്ചിന്‍ വാര്യര്‍, എഡിറ്റര്‍- നിധിന്‍ രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായിക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രദീപ് മേനോന്‍, അനൂപ് രാജ് എം,കല- വിനോദ് രവീന്ദ്രന്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍,

കോസ്റ്റ്യൂം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- രോഹിത് എന്‍.കെ, വി വി ചാര്‍ലി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ആന്റണി തോമസ് മങ്കലി, അസിസ്റ്റന്റ് ഡയറക്ടര്‍സ്- അനന്ത കൃഷ്ണന്‍, ജോമി ജോസഫ്, ശ്രീലാല്‍, കെവിന്‍ കരിപ്പേരി. സൗണ്ട് ഡിസൈന്‍- രാജ്കുമാര്‍ പി, വി.എഫ്.എക്‌സ്- എക്‌സല്‍ മീഡിയ, ഡി.ഐ- ശ്രിക് വാര്യര്‍, അസ്സോസിയേറ്റ് ക്യാമറമാന്‍- സുമേഷ് മോഹന്‍, ഓഫീസ് നിര്‍വ്വഹണം- വിജീഷ് രവി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റല്‍ മാർക്കറ്റിംഗ് – വൈശാഖ് സി. വടക്കേവീട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top