അമ്മയുടെ 80 മത് പിറന്നാളിൽ ഹൃദയവികാരനായി കുറിപ്പ് പങ്കുവെച്ച് മുരളി ഗോപി.

ലാൽജോസ് സംവിധാനം ചെയ്ത “രസികൻ ” എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ എന്ന താരം സിനിമയിലേക്ക് എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു. “ചാഞ്ഞു നിക്കണ ” എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം ” രസികൻ സൊദനൈ” എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന് നിരവധി ആരാധകർ ആണ് ഉള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്.

പോസ്റ്റിൽ അമ്മയുടെ എൻപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഇദ്ദേഹം പങ്കുവെച്ച കുറിപ്പ് ആണ്.ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തിൽ, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നു. ഇപ്പോഴും അത് അങ്ങനെതന്നെ. ഉയർച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാൻ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്…സമചിത്തതയുടെ ആൾരൂപമായി ജീവിച്ചു കാണിച്ചതിന്…ഉൾസൗഖ്യത്തിന്റെ പൊരുൾ കാട്ടിയതിന്…ഉണ്മയോടെ വാണതിന്…ഉൾക്കരുത്തായതിന്… എന്നും..അമ്മ.

FACEBOOK POST

Scroll to Top