എനിക്ക് ഐശ്വര്യയോട് ക്രഷുണ്ട്, ഞാൻ കോഴിയല്ല, ഞാൻ എഞ്ചിനീയറും ഐശ്വര്യ ഡോക്ടറും : സന്തോഷ്‌ വർക്കി.

ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം ‘ലാലേട്ടൻ ആറാടുകയാണ്’… എന്ന ഡയലോഗാണ് ആരാധകർ ഏറ്റെടുത്തത്.സോഷ്യൽ മീഡിയയിൽ വൈറലായതാണ് ഇ ഡയലോഗ്. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും അത് അദ്ദേഹം പറഞ്ഞ രീതിയും ആണ് അതിനു കാരണമായത്. ട്രോൾ വിഡിയോ ലക്ഷവും പത്തു ലക്ഷവും കടന്നപ്പോൾ ഇതാരാണെന്നറിയാനായിരുന്നു മലയാളികൾക്ക് ആകാംക്ഷ. സന്തോഷ് വർക്കി എന്നാണ് ഇദ്ദേഹത്തിന്റെ പേര്.എൻജിനീയർ ആയ ഇദ്ദേഹം ഐഐട്ടിയിൽ വരെ പി എച് ഡി ചെയ്യാനുള്ള യോഗ്യത നേടിയിട്ടുള്ള ആയാണ്. ജെ ആർ എഫ്, നെറ്റ്, ഗേറ്റ് തുടങ്ങിയ എല്ലാ ദേശീയ തലത്തിലുള്ള പരീക്ഷകളും ജയിച്ച ഇദ്ദേഹം ഇപ്പോൾ എറണാകുളത്തു പി എച് ഡി ചെയ്യുകയാണ്.

തന്റെ വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ വേണ്ടിയാണു അദ്ദേഹം ഐഐടി സ്വപ്നം വേണ്ട എന്ന് വെച്ചത്.നിത്യാമേനോനെ ഇഷ്ടമാണ് വിവാഹം കഴിക്കണം എന്ന് പറഞ്ഞതിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഇദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു. ഇപ്പോഴിത വൈറൽ ആകുന്നത് ഇദ്ദേഹം പറഞ്ഞ പുതിയ കാര്യമാണ്. സിനിമതാരം ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണെന്നും തരത്തിനോട് ക്രഷ് ഉണ്ടെന്നും പറയുകയാണ്. സന്തോഷ്‌ വർക്കിയുടെ വാക്കുകളിലേക്ക്,എനിക്ക് ആദ്യം മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യ ലക്ഷ്മിയെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ,

ഇപ്പോള്‍ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്. അവര്‍ മോഹന്‍ലാലിന്‍റെ വലിയ ഫാന്‍ ആണ് ഞാനും വലിയ ഫാനാണ്. ഒരു സിമ്ബിള്‍ പെണ്‍കുട്ടിയായിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്‍റെ പേരില്‍ കേ സ് ആക്കുകയോ ഞാന്‍ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു ,

പക്ഷേ കണ്ടുമുട്ടാന്‍ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിന്‍ ഹാര്‍ട്ടട് ആയ ഒരാളായി എനിക്ക് തോന്നി. ഇനി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കില്‍ എന്റെ കല്യാണം ഉണ്ടാകില്ല. ഞാന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപെട്ടാല്‍ ആ പെണ്‍കുട്ടിക്ക് എന്നെ ഇഷ്ടമാണെങ്കില്‍ കല്യാണം കഴിക്കാന്‍ തയ്യാറാണ്. എനിക്ക് ഐശ്വര്യലക്ഷ്മിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു .നല്ലൊരു പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് തോന്നുന്നത്.


Scroll to Top