“എന്റെ പൂമ്പാറ്റ” ; സൂര്യകാന്തി പൂക്കൾക്ക് ഇടയിൽ പാറിപ്പറക്കുന്ന അമൃതയുടെ വിഡിയോ പങ്കുവെച്ച് ഗോപി സുന്ദർ !!

മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഒരുപിടി മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്.ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടുണ്ട്.അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ പലരും വിമർശനങ്ങളും ആയി എത്തുന്നുണ്ട്.അവർക്ക് ചുട്ട മറുപടിയും നൽകാറുണ്ട്.ഗായിക അമൃതയുമായുള്ള വിവാഹവും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു.

ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്.സൂര്യകാന്തിപൂ നിറഞ്ഞു നിൽക്കുന്ന പാടത്തിൽ നിന്നുള്ള വിഡിയോയാണ് പങ്കുവെച്ചത്.“എന്റെ പൂമ്പാറ്റ” എന്നാണ് വീഡിയോയ്ക്ക് ഗോപിസുന്ദർ നൽകിയ ക്യാപ്ഷൻ.പൂമ്പാറ്റയെപോലെ പാറി നടക്കുന്ന അമൃതയെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top