പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ ‘മൈ നെയിം ഈസ് അഴകൻ’ സെപ്റ്റംബർ 30 ന് തിയേറ്ററുകളിലേക്ക് !!

ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവരെ നായികാനായകന്‍മാരാക്കി ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ‘മൈ നെയിം ഈസ് അഴകന്‍’ എന്ന ചിത്രം സെപ്റ്റംബർ മുപ്പതിന് പ്രേക്ഷകരിലെത്തും.ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി പുറത്തിറക്കിയിരുന്നു .ചിത്രത്തിന്റെ ടീസര്‍ ഹിറ്റായി മാറിയിരുന്നു.ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഗാനങ്ങളെന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ജാഫര്‍ ഇടുക്കി, ജോണി ആന്റണി, സുധി കോപ്പ, ജൂഡ് ആന്റണി, ടിനി ടോം, ജോളി ചെറിയത്ത്, കൃഷ്ണപ്രഭ, കോട്ടയം പ്രദീപ്, ബൈജു എഴുപുന്ന, സാജന്‍ പള്ളുരുത്തി, ആര്‍.ജെ. സൂരജ്, ശ്രീജിത്ത് രവി തുടങ്ങിയവര്‍ക്കൊപ്പം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും അതിഥി താരങ്ങളായി എത്തുന്നു. ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മൈ നെയിം ഈസ് അഴകൻ. നിരവധി കോമഡി ഷോകളിലും സിനിമകളിലും സഹവേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്.

ബിനു തൃക്കാക്കര തന്നെയാണ് രചന നിര്‍വഹിക്കുന്നത്.സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ദീപക് ദേവും അരുണ്‍രാജുമാണ്. വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ് അഫസല്‍, അന്‍വര്‍ സാദത്ത്, ആനന്ദ ശ്രീരാജ്, ശ്രീനാഥ് എന്നിവരാണ് ഗായകര്‍. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹം ഫൈസല്‍ അലിയും എഡിറ്റിങ് റിയാസ് കെ. ബദറുമാണ്. സൗണ്ട് മിക്‌സിംഗ് എം.ആര്‍. രാജകൃഷ്ണന്‍, ഡി.ഐ. കളറിസ്റ്റ് ലിജു പ്രഭാകര്‍, കല വേലു വാഴയൂര്‍, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അരീബ് റഹ്‌മാന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Scroll to Top