‘നീലന് ഒരു നുള്ള് സ്നേഹം’ ; ഗുരുവായൂരിൽ വച്ച് മകന് ചോറൂണ് നൽകി മൈഥിലി!!

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി . കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ,വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. 2009 മുതൽ 2022 വരെ സിനിമയിൽ സജീവമായി നിന്ന് മൈഥിലി വിവാഹിതയായ ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. 2022-ലായിരുന്നു വിവാഹം. ഈ വർഷം ആദ്യം മൈഥിലി, സമ്പത്ത് ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. നീല് എന്നാണ് മകൻ നൽകിയിരിക്കുന്ന പേര്.തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ബേബി ഷവറും വളക്കാപ്പ് ചിത്രങ്ങളും എല്ലാം തന്നെ വൈറൽ ആയി. സോഷ്യൽ മീഡിയയിൽ താരം അമ്മയായി എന്നുള്ള വിവരവും പങ്കുവെച്ചിരുന്നു.ഇൻസ്റ്റാഗ്രാമിലൂടെ ‘ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് ‘ എന്ന തലക്കെട്ടോടെ കുഞ്ഞിന്റെ കൈയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്.ഇപ്പോഴിതാ മകന്റെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് മൈഥിലി. മൈഥിലിയുടെ വിവാഹം നടന്ന ഗുരുവായൂർ അമ്പലത്തിൽ വച്ച് തന്നെയാണ് മകന്റെ ചോറൂണ് ചടങ്ങുകളും നടത്തിയിരിക്കുന്നത്.

കുഞ്ഞുവാവയ്ക്ക് ഒപ്പം മൈഥിലിയും ഭർത്താവുമുള്ള ചിത്രങ്ങളാണ് ആരാധകരുമായി മൈഥിലി പങ്കുവച്ചത്.“നീലന് ഒരു നുള്ള് സ്നേഹം” എന്ന ക്യാപ്ഷനോടെയാണ് അവർ പോസ്റ്റ് പങ്കുവച്ചത്.കുഞ്ഞ് അമ്മയെ പോലെ തന്നെയാണെന്ന് പലരും അഭിപ്രായപ്പെട്ടു. അർജുൻ ഷാജിയാണ് ചിത്രങ്ങളും വീഡിയോയും എടുത്തിരിക്കുന്നത്. നിരവധി പേരാണ് മൈഥിലിയുടെ കുഞ്ഞിനെ കുറിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.നേരത്തെ കുഞ്ഞാവയ്|ക്കൊപ്പമുള്ള ചില സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. വിത്ത് മൈ ബോയ്സ് എന്ന അടിക്കുറിപ്പായിരുന്നു അതിന് നൽകിയത്.ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

Scroll to Top