രാത്രി രണ്ടരയ്ക്ക് ദിലീപ് വിളിച്ചു, ചേട്ടാ ഉറങ്ങാൻ പറ്റുന്നില്ല : മുകേഷ് പറയുന്നു

നടൻ മുകേഷ് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തന്റെ ‘ഇരട്ട സഹോദരനെ’ നടൻ ദിലീപ് കണ്ടെത്തിയ കഥയാണ് മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.തമിഴ് നാട്ടിൽ ഒരു പോസ്റ്റർ കണ്ടു രാത്രി രണ്ടര മണിക്ക് ദിലീപ് വിളിച്ച കഥ മുകേഷ് പറഞ്ഞത്.‘‘ഒരു ദിവസം രാത്രി ഞാൻ കൊല്ലത്ത് ഉള്ളപ്പോൾ രാത്രി ഒരു രണ്ടര മണിയൊക്കെ ആയിക്കാണും, എനിക്ക് ഒരു ഫോൺ കോൾ വന്നു. നോക്കുമ്പോൾ നടൻ ദിലീപിന്റെ കോൾ ആണ്. അത്ര അത്യാവശ്യം ഇല്ലെങ്കിൽ ദിലീപ് രാത്രി രണ്ടരമണിക്ക് വിളിക്കില്ലല്ലോ എന്ന് ഞാനും ആലോചിച്ചു. ഞാൻ കോൾ എടുത്തു. ദീലിപ് പറഞ്ഞു‘‘ചേട്ടാ ഞാൻ ദിലീപാ’’. ഞാൻ പറഞ്ഞു, എനിക്ക് മനസ്സിലായി നമ്പർ സേവ് ചെയ്തു വച്ചിട്ടുണ്ടല്ലോ , എന്താണ് കാര്യം, ഈ സമയത്ത് എന്താ വിളിച്ചത്? .

‘ദിലീപ് അപ്പോൾ ഷൂട്ടിങ് കഴിഞ്ഞ് വന്നതെയുണ്ടായിരുന്നുള്ളൂ. എന്നോട് അപ്പോൾ സംസാരിച്ചില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല എന്ന മട്ടിലാണ് ദിലീപ് വിളിച്ചത്. ചേട്ടനെ പോലെ തമിഴ്നാട്ടിൽ ഒരാളുണ്ട്. ഞാൻ അയാളെ നേരിട്ട് കാണും. രാഷ്ട്രീയക്കാരനാണ്. അവിടുത്തെ ഏതോ ഒരു നേതാവാണ്. തിരഞ്ഞെടുപ്പിന് നിൽക്കുന്നു.”ഇതിനകത്ത് എന്തോ തകരാറുണ്ട്. കയ്യും കഴുത്തും തടിയും എല്ലാം ചേട്ടന്റേത് പോലെ തന്നെ ദിലീപ് പറയാൻ തുടങ്ങി. പറയാതിരിക്കാൻ നിവർത്തിയില്ല. ഉറക്കം വരുന്നില്ല എന്ന് പറഞ്ഞ് ദിലീപ് കോൾ കട്ടാക്കി. ഞാനും ദിലീപ് പറഞ്ഞതെല്ലാം മൂളി കേട്ടശേഷം കോൾ കട്ടാക്കി ഉറങ്ങാൻ കിടന്നു. രാവിലെ ഏഴര മണിക്ക് നോക്കുമ്പോൾ ദിലീപിന്റെ മൂന്ന് മിസ് കോൾ.

’‘ആളുടെ വീട് കണ്ടെത്തിയില്ല. പറ്റുമെങ്കിൽ പൊള്ളാച്ചി വരെ ചേട്ടൻ വരണമെന്ന് ദിലീപ് എന്നോട് പറഞ്ഞു. അതിന്റെ അടുത്താണ് അയാളുടെ വീട്. അത് അവർക്കും ചേട്ടനും ഒരു ഞെട്ടലാവുമെന്ന് ദിലീപ് പറഞ്ഞു. പൊള്ളാച്ചി മാർക്കറ്റിൽ ആയിരുന്നു അന്ന് ദിലീപിന് ഷൂട്ടിങ്. മാർക്കറ്റിന് പുറത്തും എന്റെ മുഖസാദൃശ്യമുള്ള വ്യക്തിയുടെ കട്ട്ഔട്ട് വെച്ചിട്ടുണ്ട്.’
ദിലീപ് നിരന്തരമായി ഇക്കാര്യം പറഞ്ഞ് തുടങ്ങിയപ്പോൾ ഞാൻ സത്യം വെളിപ്പെടുത്തി. നീ വേറാരൊടും പറയരുത്.

കഴിഞ്ഞാഴ്ച ഞാനൊരു തമിഴ് സിനിമ ചെയ്തു. സി.സുന്ദറിന്റെ പടം. ഞാൻ ഇലക്ഷന് നിന്ന് ജയിക്കുന്ന ആളായിട്ടാണ് ഷൂട്ട് ചെയ്തത്. ആ സസ്പെൻസ് അങ്ങനെ നിൽക്കട്ടെ.’‘പ്രസവിച്ചപ്പോഴെ ഞങ്ങൾ വേർപെട്ടുപോയി എന്ന് പറഞ്ഞ് നീ അവിടുത്തെ ആളുകൾക്കിടയിൽ കുറച്ച് ദിവസങ്ങൾ പിടിച്ചുനിൽക്കെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് അത് എന്റെ തന്നെ കട്ട്ഔട്ട് ആയിരുന്നുവെന്ന് ദിലീപ് മനസിലാക്കിയതെന്ന്’, മുകേഷ് രസകരമായ കഥ വിവരിച്ച് പറഞ്ഞു.

Scroll to Top