തിരുവോണത്തിൽ കേട്ടതിൽ വെച്ച് ഏറ്റവും നല്ല വാർത്ത, അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് മൈഥിലി

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി . കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ,വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.

ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.കഴിഞ്ഞ ഏപ്രിൽ 28 ന് ആയിരുന്നു താരത്തിന്റെ വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.മൈഥിലി പത്തനംതിട്ട കോന്നി സ്വദേശിയാണ്.വിവാഹ ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

അതുപോലെ തന്നെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഒരു സന്തോഷവാർത്ത ആണ്. ഓണം ദിനത്തിലാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചത്.മൈഥിലി അമ്മ ആകാൻ ഒരുങ്ങുകയാണ്. സമ്പത്തിനു ഒപ്പം നിൽക്കുന്ന ചിത്രങ്ങൾക്ക്‌ ഒപ്പം താരം കുറിച്ചത് ഇങ്ങനെ,

എല്ലാവർക്കും ഓണാശംസകൾ, അതുപോലെ തന്നെ ഈ ദിനത്തിൽ ഒരു സന്തോഷ വാർത്ത പങ്കുവെക്കുന്നു.ഞാൻ മാതൃത്വത്തിലേക്ക് കടക്കുന്നു. നിരവധി പേരാണ് താരത്തിന് ലൈക്കും ആശംസകളുമായി എത്തിയത്.

Scroll to Top