ഓണദിനത്തിൽ ചേച്ചിപെണ്ണിനെ ഉമ്മവെച്ച് മഹാലക്ഷ്മി, ഫോട്ടോസ് പങ്കുവെച്ച് മീനാക്ഷി ദിലീപ്.

സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മകള്‍ മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.ദിലീപിന് ആദ്യ വിവാഹത്തിൽ മഞ്ജുവിലുള്ള മകളാണ് മീനാക്ഷി. മഞ്ജു വാര്യറിന്‍റെ അതെ പോലെ തന്നെയാണ് മീനാക്ഷി എന്ന് ആരാധകർ പറയാറുണ്ട്.

ജൂനിയർ മഞ്ജുവെന്നും മീനാക്ഷിക്ക് വിളിപ്പേരുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ഓണാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.അനിയത്തി മഹാലക്ഷ്മിയെ എടുത്ത് ഉമ്മ നൽകുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്.ഏറെ നാളുകൾക്കു ശേഷമാണ് കുഞ്ഞ് മഹാലക്ഷ്മിയുടെ അച്ഛൻ ദിലീപിനും അമ്മ കാവ്യക്കും മീനൂട്ടിക്കും ഒപ്പമുള്ള ചിത്രമെത്തുന്നത്.

കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ദിലീപിന് ഒപ്പം ചിത്രത്തിലുണ്ട്.വീട്ടിലെ പൂജാമുറിക്കരികിൽ കസവു സാരി ചുറ്റി കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം പട്ടു പാവാടക്കാരി മഹാലക്ഷ്മി. കസവുമുണ്ടും വെള്ളഷർട്ടുമണിഞ്ഞ് ദിലീപ്. എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഓണാശംസകൾ എന്നെഴുതിക്കൊണ്ടുള്ള ചിത്രം ദിലീപ് പങ്കുവെച്ചതിന് പിന്നാലെ കമന്‍റുകളുമായി നിരവധി പേര്‍ എത്തിയിട്ടുമുണ്ട്.

Scroll to Top