52 പോയിന്റുകളോടടെ ടിക്കറ്റ് ടു ഫിനാലയിൽ നാദിറ ഒന്നാം സ്ഥാനത്ത്.

ബിഗ്ബോസ് സീസൺ ഫൈവിൽ പന്ത്രാണ്ടാം ആഴ്ചയിലേക്ക് കയറിയപ്പോൾ വാശിയേറെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുകയാണ്.6 മത്സരങ്ങൾ കഴിയുകയുണ്ടായി.ബിഗ് ബോസ് സീസൺ ഫൈവ് ടിക്കറ്റ് ടു ഫിനാലെയിൽ 52 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.52 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നാദിറയെ മറികടക്കാൻ ബുദ്ധിമുട്ടാകും. രണ്ടാം സ്ഥാനം ലഭിച്ച സെറീനയ്ക്ക് 38 പോയിന്റാണ് ഉള്ളത്. മൂന്നാം സ്ഥാനം റൈനോഷിനാണ് 33 പോയിന്റ്.

ശോഭയ്ക്ക് 32, വിഷ്ണുവിനും ജുനൈസിനും 26, റെനീഷയ്ക്ക് 23 മിഥുൻ 22, അഖിൽ മാരാർ 20 ഷിജു 18 ഇങ്ങനെയാണ് പോയിന്റ് നില.ശനിയാഴ്ച ടാസ്കുകൾ ഒന്നും പുതുതായി ഇല്ലെങ്കിൽ നിലവിലെ പോയിന്റ് അനുസരിച്ച് നാദിറയാകും ടിക്കറ്റ് ടു ഫിനാലെയിൽ ഒന്നാം സ്ഥാനത്തെത്തി നേരിട്ട് ഫിനാലെയിൽ എത്തുക.പിടിവള്ളി, കുതിരപന്തയം, പൂൾ ടാസ്ക്,ഫോട്ടോസ് ശെരിയായി വെക്കൽ, ഗ്ലാസ് ട്രെബിൾ, കാർ ടാസ്ക് എന്നിങ്ങനെ കഴിഞ്ഞു.പൂൾ ടാസ്കിൽ ശോഭയുടെ സ്പോർട്സ്മാൻ സ്പിരിറ്റ്‌ ശ്രദ്ധ നേടിയിരുന്നു.

സ്വിമ്മിംഗ് പൂളില്‍ ബിഗ് ബോസ് നിക്ഷേപിച്ചിരുന്ന നാണയങ്ങളില്‍ നിന്ന് സ്വന്തം ചിത്രം ആലേഖനം ചെയ്‍തത് കണ്ടെത്തുകയാണ് വേണ്ടിയിരുന്നത്. ഇതിനായി എടുക്കുന്ന സമയം കണക്കാക്കിയാണ് വിജയികളുടെ ക്രമം നിശ്ചയിച്ചത്. സ്വിമ്മിംഗ് പൂളില്‍ ആയിരുന്നപ്പോള്‍ ശോഭയ്‍ക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് നേരിട്ടു. സാധിക്കുന്നില്ലെങ്കില്‍ ശ്രമം ഉപേക്ഷിക്കാം എന്ന് പറഞ്ഞ് ബിഗ് ബോസ് നയം വ്യക്തമാക്കി. എന്നാല്‍ നെവര്‍ ഗിവപ്പ് എന്നത് ആപ്‍തവാക്യം പോലെ കരുതുന്ന ശോഭ പിൻമാറാൻ തയ്യാറായിരുന്നില്ല.

ശോഭ പിന്നീടും ടാസ്‍കില്‍ തുടര്‍ന്നു. 7.7 മിനിട്ട് എടുത്തെങ്കിലും ശോഭ ടാസ്‍ക് പൂര്‍ത്തിയാക്കി.ശോഭയ്ക്ക് കയ്യടി നൽകുകയാണ് പ്രേക്ഷകർ.2 ആഴ്ചകൾ കൂടിയാണ് അവശേഷിക്കുന്നത്. പതിമൂന്നാം ആഴ്ചയിലെ എലിമിനേഷനിൽ എത്തി നിൽക്കുന്ന മത്സരാർഥികൾക്ക് നോമിനേഷനിൽ നിന്നും ഒഴിവായി നേരിട്ട് ഫൈനല്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്ന ഒരുകൂട്ടം ടാസ്കുകളാണ് ടിക്കറ്റ് ടിക്കറ്റ് ടു ഫിനാലെ.

Scroll to Top