നാലു കോടിയുടെ മോൺസ്റ്റർ എസ്​യുവി സ്വന്തമാക്കി ‘കെജിഎഫ് കിങ്’ യാഷ് !!

വർഷങ്ങളായി സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ് . ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് റോക്കി ഭായ് എന്നത് എങ്കിലും ജീവിതത്തിലും ആരാധകർ അദ്ദേഹത്തെ റോക്കി ഭായ് ആയിത്തന്നെയാണ് കാണുന്നത്. . നന്ദ ഗോകുല, ഉത്തരായന, സില്ലി ലല്ലി തുടങ്ങിയ ടെലിവിഷൻ ഷോകളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്.കർണാടകയിലെ ഹസ്സൻ ജില്ലയിലെ ബൂവനഹള്ളി ഗ്രാമത്തിലെ ഒരു വൊക്കലിഗ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

ഇപ്പോഴിതാ തന്റെ കാര്‍ ശേഖരത്തിലേക്ക് നാലു കോടിയുടെ റേഞ്ച് റോവർ കൂടി.യാഷും കുടുംബവും കറുത്ത എസ്‌യുവിക്കു മുന്നില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ എഡിഷനാണ് യാഷ് വാങ്ങിയത്.വലുപ്പം കൊണ്ടുതന്നെ മോണ്‍സ്റ്റര്‍ എന്നു വിളിപ്പേരുള്ള വാഹനമാണ് റേഞ്ച് റോവര്‍ എസ്‌യുവി.യാഷ് കുടുംബത്തിനൊപ്പം റേഞ്ച് റോവര്‍ ഓടിച്ചു പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പുതിയ മോഡലില്‍ ഗ്രില്ലിലും ഹെഡ് ലാംപിലും മാറ്റങ്ങളുണ്ട്. 23 ഇഞ്ച് അലോയ് വീലുകളുള്ള വാഹനം മൂന്ന് എൻജിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ – ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്നിവയാണ് എൻജിന്‍ ഓപ്ഷനുകള്‍. ട്വിന്‍ ടര്‍ബോ വി8 ആണ് കൂട്ടത്തില്‍ കരുത്തേറിയ റേഞ്ച് റോവര്‍. 5.3 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ ഈ എൻജിനുള്ള റേഞ്ച് റോവറിന് സാധിക്കും.

Scroll to Top