ഇരട്ടി സന്തോഷവുമായി നാദിർഷ ; യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് താരം !!!

ചലച്ചിത്ര സംവിധായകന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, ഗായകന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് നാദിര്‍ഷ. മലയാള സിനിമയിൽ ഇതിനോടകം നിരവതി വേഷങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. മലയാളത്തിലെ നടന്മാരായ ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവരുമൊത്ത് കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നുവന്നു

. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഇപ്പോഴിതാ യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ നാദിർഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നാദിർഷ ആരാധകരുമായി പങ്കുവെച്ചു.

‘ഇന്ന് എനിക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് യുഎഇയുമായുള്ള എന്റെ ഹൃദയംഗമമായ ബന്ധത്തിന്റെ പരിസമാപ്തിയായി തോന്നുന്നു. ഇതിന് യുഎഇ ഗവൺമെന്റിന് ഞാൻ പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ഇതിലൂടെ എനിക്ക് വലിയ ബഹുമതിയും പദവിയും ലഭിച്ചതായി എനിക്ക് തോന്നുന്നു. ഈ ബഹുമതിക്ക് സഹായകമായതിന് ECH ചെയർമാൻ മുഹമ്മദ് ഇഖ്ബാലിനോടും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. യുഎഇ എനിക്ക് നൽകിയ ഈ ബഹുമതിയിൽ ഞാൻ വിനയാന്വിതനാകുന്നു’ – ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ ചിത്രം പങ്കുച്ച് നാദിർഷ കുറിച്ചു.കഴിഞ്ഞ ദിവസം സുഹൃത്തും നടനുമായ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു.‘ദൈവം വലിയവനാണ്’ എന്ന് നാദിർഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Scroll to Top