‘അന്ന്, ഇന്നായിരുന്നു ഞങ്ങടെ കല്യാണം’: നിറപുഞ്ചിരിയിൽ ഭാര്യയ്ക്കൊപ്പം സന്തോഷം പങ്കുവെച്ച് നാദിർഷ

ചലച്ചിത്ര സംവിധായകന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, ഗായകന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് നാദിര്‍ഷ. മലയാള സിനിമയിൽ ഇതിനോടകം നിരവതി വേഷങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. മലയാളത്തിലെ നടന്മാരായ ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവരുമൊത്ത് കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നുവന്നു.തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ നാദിർഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നാദിർഷ ആരാധകരുമായി പങ്കുവെച്ചു. ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആകുന്നത്.ഇന്ന് അദ്ദേഹത്തിന്റെയും ഭാര്യ ഷാഹിനയുടെയും വിവാഹ വാർഷികമാണ്. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നാദിർഷ വിവാഹവാർഷികത്തിന്റെ സന്തോഷം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്.

‘അന്ന്, ഇന്നായിരുന്നു ഞങ്ങടെ കല്യാണം’ എന്നാണ് ചിത്രത്തിനൊപ്പം നാദിർഷ കുറിച്ചിരിക്കുന്നത്. ആയിഷ നാദിര്‍ഷയും ഖദീജ നാദിര്‍ഷയുമാണ് ഇവരുടെ മക്കൾ. അടുത്തിടെയായിരുന്നു ആയിഷയുടെ വിവാഹം. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്‌ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ ബിലാലാണ് ആയിഷയുടെ ജീവിതപങ്കാളി.ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top