ചങ്കിടിപ്പായിരുന്നു ഇദ്ദേഹത്തിന് ആനവണ്ടി,യാത്രയയപ്പിൽ നെഞ്ച് പിടയുന്ന വേദനയിൽ ksrtc ഡ്രൈവർ.

കെഎസ്ആർടിസി പ്രേമികൾ നിരവധി പേരാണ് നമ്മുടെ കേരളത്തിൽ ഉള്ളത്.ആനവണ്ടി എന്ന് കേൾക്കുമ്പോൾ ഹരം കൊള്ളുന്നവർ.എന്നാൽ കെഎസ് ആർ ടിസിയെ കുറ്റം പറയുന്നവരും ഏറെയാണ്. അത് നമ്മുടെ റോഡിൽ നടക്കുന്ന അപകടങ്ങൾ തന്നെയാണ് കാരണം. എന്നാൽ ഇത് ഹൃദയവികാരമായ ഒരു ഡ്രൈവറുടെയും ബസിന്റെയും കഥയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ചങ്ങനാശ്ശേരിയിൽ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റർസ്റ്റേറ്റ് ബസിനാണ് പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പൊന്നുംകുട്ടൻ വികാരനിർഭരമായ യാത്രയയപ്പ് നൽകിയത്.

വേളാങ്കണ്ണി റൂട്ട് കെഎസ്ആർടിസിയുടെ പുതിയ കെ സ്വിഫ്റ്റ് കമ്പനി ഏറ്റെടുത്തതോടെ റദ്ദാക്കേണ്ടി വന്ന ബസിനെ ചാരി തേങ്ങിയായിരുന്നു ഡ്രൈവറുടെ യാത്ര അയപ്പ്.കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആർടിസി സ്വിഫ്റ്റ്.ദീർഘദൂര സർവീസുകൾ ലാഭകരമായി നടത്താനാണ് കെഎസ്ആർടിസിക്കു കീഴിൽ സ്വിഫ്റ്റ് (സ്മാർട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാൻസ്പോർട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി ദീർഘദൂര സർവീസുകൾ കെ സ്വിഫ്റ്റ് ഏറ്റെടുത്തു.

Scroll to Top